
നവരാത്രി ഉത്സവത്തിന് മാറ്റുകൂട്ടാൻ ചെണ്ടുമല്ലി പൂക്കളും കൃഷിയൊരുക്കിയിരിക്കുകയാണ് നെന്മാറ, ചാത്തമംഗലം പാണ്ടാൻങ്ങോട്ടെ വീട്ടിൽ കെ. ചന്ദ്രൻ. ഓണവിപണിക്കു പിന്നാലെ നവരാത്രിക്കും വിളവെടുക്കാൻ പാകത്തിലാണ് കൃഷിയിറക്കിയത്. ഇതിനാവശ്യമായ ഹൈബ്രിഡ് തൈകൾ ബാംഗ്ളൂരിൽ നിന്നാണ് കൊണ്ടുവന്നത്. നെന്മാറ കൃഷിഭവന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻറെയും പിന്തുണയോ വിളവെടുപ്പ് ഉദ്ഘാടനം നെന്മാറ കൃഷി ഓഫീസർ വി.അരുണിമ നിർവ്വഹിച്ചു. അസിസ്റ്റൻറ് കൃഷി ഓഫീസർ സന്തോഷ്, കൃഷി അസിസ്റ്റൻറ് വി. ലിഗിത, എസ് രമ്യ, പി.കനകാവതി, കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.