സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളും അടയ്ക്കും. ബാറുകൾക്ക് ഇന്ന് രാത്രി 11മണിവരെ പ്രവർത്തിക്കാം.
നാളെ ഒന്നാം തീയതിയിലും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയിലും അവധിയും ആയിരിക്കും. അതായത് അടുത്ത രണ്ട് ദിവസങ്ങൾ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് സാരം. ഈ 2 ദിവസവും ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും അവധിയായിരിക്കും.