കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടം; യുവാവിന് ഗുരുതര പരിക്ക്. ദേശീയ പാതയിൽ പാലക്കാട് ദിശയിലേക്കുള്ള തുരങ്കത്തിനുള്ളിലാണ് ഇന്ന് രാവിലെ ബൈക്ക് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിച്ച യുവാവിൻ്റെ പരിക്ക് ഗുരുതരമാണ്. ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.