
നെന്മാറ – നെല്ലിയാമ്പതി റോഡിൽ ഇന്നലെ ഉച്ചക്ക് ശേഷം ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് മുകളിൽ ഉണങ്ങിയ മരം പൊട്ടി വീണു ഡ്രൈവർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒന്നരയോടെ നെന്മാറയിൽ നിന്നും നെല്ലിയാമ്പതി പോത്ത്പാറയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സാണ് കുണ്ടർചോലക്ക് സമീപം അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഇതേ തുടർന്ന് ഡ്രൈവർ ഗിരീഷിന്റെ ഇരുകൈകളിലും പരിക്കേറ്റു. അപകടത്തെത്തുടർന്ന് കുണ്ട്ർചോലയിൽ വെച്ച് ബസ് സർവീസ് അവസാനിപ്പിച്ചതിനെ തുടർന് ബസ്സിലെ യാത്രക്കാർ പെരുവഴിയിലായി. പിന്നീട് ഒന്നര മണിക്കൂറിനു ശേഷം പുറകിൽ വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്താണ് യാത്രക്കാർ നെല്ലിയാമ്പതിയിൽ എത്തി ചേർന്നത്.