ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാല്‍. 71ാമത് ദേശീയചലച്ചിത്രപുരസ്‌കാരച്ചടങ്ങില്‍ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാല്‍ പുരസ്കാരം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വേദിയില്‍ അഭിനന്ദിച്ചു. താങ്കള്‍ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.👇

നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്‌കാരംഏറ്റുവാങ്ങുമ്ബോള്‍വളരെഅഭിമാനമുണ്ടെന്ന് മോഹൻലാല്‍ പ്രതികരിച്ചു. ‘എന്റെ മാത്രം പുരസ്‌കാരം അല്ല. ഇത് മലയാളസിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളില്‍ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്‌കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’- മോഹൻലാല്‍ പറഞ്ഞു.

അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ചസഹനടനുള്ള പുരസ്‌കാരം വിജയരാഘവനും, ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉർവശിയും സ്വന്തമാക്കി. നേക്കല്‍ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശപുരസ്‌കാരം എം. കെ. രാമദാസ്ഏറ്റുവാങ്ങി.