കൊലയാളിയോടു ക്ഷമിച്ചിരിക്കുന്നു; ചാർലി കർക്കിന്റെ ഭാര്യ എറീക്ക.👇 എറീക്ക സംസാരിക്കുന്ന വീഡിയോ ദൃശ്യവും കാണാം.

ഫീനിക്സ് (യുഎസ്): ഭർത്താവിനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ചെറുപ്പക്കാരനോട് ക്ഷമിക്കുന്നുവെന്ന് ചാർലി കർക്കിന്റെ ഭാര്യ എറീക്ക. അരിസോനയിലെ ഗ്ലെൻഡേലിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് ബൈബിൾവചനം ഉദ്ധരിച്ചുകൊണ്ട് എറീക്ക സംസാരിച്ചത്.

“എന്റെ ഭർത്താവ് ചാർലി, അദ്ദേഹത്തിന്റെ ജീവനെടുത്ത യാളെപ്പോലുള്ളവരടക്കം ചെറു പ്പക്കാരെ രക്ഷിക്കാൻ ആഗ്രഹി ച്ചിരുന്നു. ഓരോ ദിവസവും ചെയ്യാൻ കഴിയുന്നതിന്റെ 100 ശതമാനവും അദ്ദേഹം ചെയ്തു’-വികാരാധീനയായി എറീക്ക പറഞ്ഞു.

തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ വിവാദനായക്നായ ആക്ടിവിസ്‌റ്റായിരുന്ന കർക്, പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാടുകളെ ശക്തമായി പിന്തുണച്ചിരുന്നു. അന്ത്യാഞ്ജലിയർപ്പിക്കാൻ ട്രംപും എത്തി. കർക്കിനെ കൊലപ്പെടു ത്തിയത് ‘തീവ്ര ഇടത്’ ആണെന്ന് അദ്ദേഹം ആരോപിച്ചു. യുഎസ് സംസ്‌ഥാനമായ യൂട്ടായിൽ സർവകലാശാല ക്യാംപസിലെ സംവാദ പരിപാടിക്കിടെ ഈ മാസം 10നാണ് കർക്ക് വെടിയേറ്റു മരിച്ചത്. കൊലക്കേസിൽ അറസ്‌റ്റിലായ ടൈലർ റോബിൻസന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്.