പാലിയേക്കര ടോൾ : ഉപാതികളോടെ അനുമതി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്ന് ഹൈക്കോടതി 👇

പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച്ച പുറപ്പെടുവിക്കും.
പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.