റഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നിലവിൽവന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയോടെയാണ് ഭൂചലനമുണ്ടായത്. ഇതേത്തുടർന്ന് ഹവായ്, അലാസ്ക, കാനഡ എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശം നല്കി.