
സൗദിയിൽ നവംബർ 26 മുതൽ 29 വരെ നടക്കുന്ന അന്തർദേശീയ റാലിയിൽ പങ്കെടുക്കാനുള്ള മുന്നൊരുക്കത്തിലാണ് ആദിത്. നാവിഗേറ്ററായി പോകുന്നതാവട്ടെ സുഹൃത്തും, സ്ഥിരം നാവിഗേറ്ററുമായ ബാംഗ്ലൂർ സ്വദേശി കെ. എം. ഹാരിസ് ആണ്.
ദേശിയ കാര്‍ റാലിയില്‍ പങ്കെടുത്ത 13 കൊല്ലത്തെ അനുഭവസമ്പത്തുമായാണ് ചാമ്പ്യൻ കിരീടം ചൂടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ മാസം ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇന്‍കോര്‍പ്പറേറ്റഡ് 14 മത് ദക്ഷിണ്‍ ഡെയര്‍ ക്രോസ് കണ്‍ട്രി റാലിയിൽ ക്രോസ് കണ്‍ട്രി മത്സരത്തില്‍ ആദിത്തും, നാവിഗേറ്റർ ബാംഗ്ലൂർ സ്വദേശി കെ. എന്‍. ഹരീഷും ചേര്‍ന്ന് 1850 സിസിയില്‍ ടി വൺ കാറ്റഗറിയില്‍ രണ്ടാം സ്ഥാനവും, ഓവര്‍ ആള്‍ റാലിയും മൂന്നാം സ്ഥാനവും നേടി . വിഎം മോട്ടോര്‍ സ്പോർട്സ് ഫൗണ്ടേഷനാണു റാലിയില്‍ ഇരുവരുടെയും സ്‌പോണ്‍സര്‍.
36 പ്രമുഖ വാഹന ഓട്ടമത്സരക്കാര്‍ പങ്കെടുത്ത രാജ്യത്തെ പ്രധാന കാര്‍ റാലിയാണിത്. 1300 കിലോമീറ്റര്‍ ദൂരത്തില്‍ 400 കിലോമീറ്റര്‍ മത്സരത്തിലാണ് 5 മണിക്കൂര്‍ 55 മിനിറ്റ് 45 സെക്കന്റ് പിന്നിട്ടാണ് ടി വൺ കാറ്റഗറിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
2019 ല്‍ സൗത്ത് ഇന്ത്യന്‍ ദേശീയ കാര്‍ റാലിയില്‍ ആദിത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. പിന്നീട് കോയമ്പത്തൂര്‍, ബംഗ്‌ളൂരു, നാസിക്, ചെന്നൈ തുടങ്ങിയ ഭാഗങ്ങളില്‍ നടന്ന കാറുകളുടെ മത്സര റാലിയിലും മികച്ച പ്രകടനം നടത്തി
.സാഹസികതയും നിരീക്ഷണവും കണക്കുകൂട്ടലും ഒത്തുചേർന്ന റാലി, ആദിത്തിനെ സംബന്ധിച്ച് കുട്ടിക്കാലം മുതൽതന്നെ ഹരമാണ്. മുത്തശ്ശൻ കൊടുവായൂർ കുളപ്പുള്ളി കളം കെ.സി. തീത്തുണ്ണിയോടൊപ്പം മാരുതി 800 യാത്ര ചെയ്യുമ്പോൾ തന്നെ ഡ്രൈവിംഗ് ഹരമായി. തുടർന്ന് അച്ഛൻ കെ. സി. ചെന്താമരയുടെ ശിക്ഷണവും പിന്തുണയും ലഭിച്ചതോടെ കാർ ഓട്ടകാരനാവണം എന്ന മോഹം പൂവിട്ടു. 18 വയസ്സ് പൂർത്തിയായി ഏതാനും ദിവസങ്ങൾക്കകം കാർ ഡ്രൈവിംഗ് ലൈസൻസ് എടുത്തു.
പിന്നീട് തിരിഞ്ഞു നോക്കിയില്ല
.ബാംഗ്ലൂരിൽ 2012 ൽ നടന്ന 1400 സിസി , 1100 സിസി , 1600 സി സി വിഭാഗത്തിലും, ഇന്ത്യൻ ഓപ്പൺ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി .ബാംഗ്ലൂർ ക്രേസി ചാലഞ്ച് മത്സരത്തിൽ 1100 സി സി 1400 സിസി മത്സര വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി. അതേ മത്സരത്തിൽ സ്പോൺസേർഡ് ക്ലാസിൽ മൂന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു .ഡ്രൈവിങ്ങിലും നാവിഗേഷനിലും പങ്കെടുത്തെങ്കിലും മികവ് റേസിങ്ങിൽ തന്നെയായിരുന്നു.
ഇതിനിടയിൽ കൊമേഴ്സ്യൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കി ലൈസൻസ് എടുത്തെങ്കിലും വിമാനം പറത്തുന്നതിനേക്കാൾ കാർ റേസിങ്ങിൽ തന്നെയായിരുന്നു കമ്പം
. തൃശ്ശൂരിൽ നടന്ന എസ്ആർടിസി , ചാവക്കാട് നടന്ന കാജാ ഐലൻഡ്, ചെന്നൈയിൽ നടന്ന സൗത്ത് ഇന്ത്യ റാലി, കോയമ്പത്തൂരിൽ നടന്ന റാലി ഓഫ് കോയമ്പത്തൂർ. എന്നിവയിലെല്ലാം മികച്ച പ്രകടനം നടത്താനും കഴിഞ്ഞു. മത്സരങ്ങൾ ഇല്ലാത്ത സമയത്തും ബാംഗ്ലൂരിലും ചെന്നൈയിലും പരിശീലനം തുടരാറുണ്ട്. ബിസിനസ്സുകാരനായ അച്ഛൻ കെ. ടി. ചെന്താമര, അമ്മ പി. ദീപ , ഭാര്യ ദിവ്യ ശ്രീ , സഹോദരി കെ. സി. ശ്രേയ, സഹോദരി ഭർത്താവ് കെ. വിപിൻ എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും വേഗതകളിലൂടെ ഉന്നതങ്ങൾ കീഴടക്കാൻ ആദിതിന് പ്രചോദനമായി.
