മലപ്പുറത്ത് വീട്ടുകാരുമായി വിവാഹത്തിനു പോകാന്‍ പുലര്‍ച്ചെ കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന് (32) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 5 നാണ് സംഭവം.യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ്.
കാര്‍ കഴുകാന്‍ ഉപയോഗിച്ച പവര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. നിലവിളി കേട്ട് വീട്ടുകാര്‍ നോക്കിയപ്പഴാണ് കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്ക്മാറ്റി.