മണിപ്പൂരിൽ സംഘർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ പലയിടങ്ങളിലും സംഘർഷം. മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ കൊടി തോരണങ്ങൾ നശിപ്പിച്ചു. ചുരാചന്ദ്പൂരില്‍ ഫ്ലക്സ് ബോർഡുകൾ തകർത്ത ശേഷം കൂട്ടിയിട്ട് കത്തിച്ചു. നാളെ രാവിലെയാണ് മോദി മണിപ്പൂരിലെത്തുന്നതായാണ് റിപ്പോർട്ട്.