പാലക്കാട് ഊട്ടറ  പാലത്തിന്റെ നിർമാണോദ്ഘാടനം നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

കൊല്ലങ്കോടിനെയും പുതുനഗരത്തെയും ബന്ധിപ്പിക്കുന്നതിന് ഗായത്രിപ്പുഴയ്ക്ക് കുറുകേ ഊട്ടറ പഴയപാലത്തിന് സമാന്തരമായാണ് പുതിയപാലം നിർമിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡിവലപ്‌മെന്റ്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ് നിർമാണം നടത്തുന്നത്. 7.67 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.