തിരുപ്പതിയിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചുകൊന്നു -*

തീർത്ഥാടനത്തിനായി തിരുപ്പതിയില്‍ എത്തിയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിതയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകവേ ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് പുലി പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലേക്ക് മാറ്റി. .കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു