Breaking News:
എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം ; ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ഓഫീസിൽ കയറി മർദിച്ചു. വിചാരണ തടവുകാരനെതിരെ കേസ്.
കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്.
തൃശ്ശൂർ പാലിയേക്കരയിൽ സംഘർഷം… പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.👇
മന്ത്രി വി എൻ വാസവനെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം ; 2 പേർക്ക് പരുക്ക്, വാഹനത്തിന് കേടുപാട് വരുത്തി. വാഹനത്തിന്റെ മുന്നിലേക്ക് പ്രവർത്തകർ ചാടുകയായിരുന്നു. അങ്കമാലിയിലാണ് സംഭവം.
തൃശൂരിൽ പിക്കപ്പ് വാനിടിച്ച് അപകടം; പ്ലസ്ടു വിദ്യാർഥിനിക്കു ദാരുണാന്ത്യം.