25 ലിറ്റർ ചാരായം പിടികൂടി. പോത്തുണ്ടി ഭാഗത്ത് നിന്ന് 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. അനധികൃതമായി ചാരായ വാറ്റും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെന്മാറ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പോത്തുണ്ടി അരിമ്പൂർപ്പതിയിൽ മുല്ലശ്ശേരി വീട്ടിൽ ഷൈൻ പ്രകാശ് (44) നെയാണ് 25 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളുമായി നെന്മാറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്ത് കേസ് എടുത്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർ കെ.പ്രവീൺ, വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.രാകേഷ്, എം.പ്രകാശ്, ജി.ശ്രുതീഷ്, സി.സനോജ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷീജ, പ്രീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.