Month: December 2025
തദ്ദേശതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ…👇
സംസ്ഥാനത്തൊട്ടാകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെ ണ്ണൽ ആരംഭിക്കുക. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റി,കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടുകളാണ് എണ്ണുക. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം ആദ്യമെത്തും. ജില്ലാ പഞ്ചായത്തുകളിലെ അടക്കം സമ്പൂർണ്ണ ഫലം ഉച്ചയ്ക്ക് രണ്ട് മണിയോടെ അറിയാനാകും.
Read More