By ജോജി തോമസ്December 23, 2025December 23, 2025 കേരളം റെക്കോർഡുകൾ ഭേദിച്ചു സ്വർണ്ണം.. ലക്ഷം തൊട്ടു സ്വർണം! പവന് 1,01,600 രൂപ; ഒറ്റയടിക്ക് കൂടിയത് 1,760 രൂപ. Read More
By ജോജി തോമസ്December 22, 2025December 22, 2025 കേരളം പാലക്കാട് പുതുശ്ശേരിയിൽ കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കാരളിന് ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതി അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു. Read More
By ജോജി തോമസ്December 22, 2025December 22, 2025 കേരളം വിഷ്ണുപുരം ചന്ദ്രശേഖരൻ യുഡിഎഫിലേക്ക് ഇല്ല! NDA-യിലെ അതൃപ്തി പരിഹരിക്കാൻ തനിക്ക് ശക്തിയുണ്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. Read More
By ജോജി തോമസ്December 22, 2025December 22, 2025 കേരളം യുഡിഎഫ് മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പി.വി.അൻവറിനെയും സി.കെ.ജാനുവിനെയും, വിഷ്ണുപുരം ചന്ദ്രശേഖറിനെയും യുഡിഎഫിൽ ഉൾപ്പെടുത്തി. ഇവരെ അസോസിയേറ്റ് അംഗങ്ങളാക്കാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന് താത്പര്യം പ്രകടിപ്പിച്ച് ഇവർ കത്ത് നൽകിയിരുന്നു. Read More
By ജോജി തോമസ്December 21, 2025December 21, 2025 കേരളം നഷ്ടപരിഹാരം നൽകാൻ ഉറപ്പു നൽകാം.. പക്ഷേ, ആൾക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാൻ കഴിയുമോ..?.. വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. Read More
By ജോജി തോമസ്December 21, 2025December 21, 2025 കേരളം ഗുരുവായൂർ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം കഴിഞ്ഞ ദിവസം കണക്കെടുപ്പ് അവസാനിച്ചപ്പോൾ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ) വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു. കൂടാതെ വഴിപാടായി ലഭിച്ച സ്വർണ്ണം: 1 കിലോ 444 ഗ്രാം 300 മില്ലിഗ്രാം. വെള്ളി: 8 കിലോ 25 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 14 നോട്ടുകളും, നിരോധിച്ച ആയിരത്തിന്റെ 16 നോട്ടുകളും അഞ്ഞൂറിന്റെ 38 നോട്ടുകളും ഇത്തവണയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു എന്നത് ശ്രദ്ധേയമായിരുന്നു. Read More
By ജോജി തോമസ്December 20, 2025December 20, 2025 കേരളം KSRTC സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്ത പെൺകുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കിയില്ലെന്ന് പരാതിയെ തുടർന്ന് KSRTC കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കി. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസിൽ അങ്കമാലിയിൽ നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. Read More
By ജോജി തോമസ്December 20, 2025December 20, 2025 കേരളം അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും, അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. Read More
By ജോജി തോമസ്December 20, 2025December 20, 2025 കേരളം കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകള്ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നും മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടെന്നും പോലീസ്. Read More
By ജോജി തോമസ്December 19, 2025December 19, 2025 കേരളം പാലക്കാട് നഗരസഭയിൽ UDF–LDF സഖ്യത്തിനുള്ള സാധ്യത അടഞ്ഞു!! ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ BJP ഭരണനേതൃത്വത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. സിപിഎം, കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾക്കും സഖ്യത്തോടു താൽപര്യമില്ല. ഇതോടെ മുസ്ലിം ലീഗ് മുന്നോട്ടുവച്ച പോംവഴിയും അടഞ്ഞു. പാലക്കാട്ട് ഇന്ത്യാ മുന്നണി പോലെ സഖ്യമുണ്ടായാൽ അതു നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ചർച്ചയാകുമെന്നാണ് ഇരു പാർട്ടി നേതൃത്വങ്ങളുടെയും നിലപാട്. സംസ്ഥാനത്ത് ഇടതു ഭരണത്തിനെതിരെ ആഞ്ഞടിക്കുമ്പോൾ പാലക്കാട്ട് അവരുമായി ഒരു കാരണവശാലും സഖ്യം വേണ്ടെന്ന നിലപാടിലാണു കോൺഗ്രസ്. Read More