By ജോജി തോമസ്December 27, 2025December 27, 2025 കേരളം തൃശൂർ കോർപറേഷൻ വിവാദം; ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്തു ! മേയർ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. Read More
By ജോജി തോമസ്December 26, 2025December 26, 2025 കേരളം ക്രിസ്മസിന് 333 കോടിയുടെ മദ്യം വിറ്റ് ബെവ്കോ റെക്കോർഡ് തകർത്ത് മുന്നോട്ട്. Read More
By ജോജി തോമസ്December 26, 2025December 26, 2025 കേരളം സുനിൽ ദാസ് എന്ന സുനിൽ സ്വാമിക്കെതിരെ ആരോപണവുമായി ശ്രീനിവാസന്റെ കുടുംബം… നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ വിളിക്കാതെ എത്തിയ സുനിൽ സ്വാമിക്കെതിരെ കുടുംബത്തിന് അതൃപ്തി. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ഇയാൾ ആരും ക്ഷണിക്കാതെയാണ് ചടങ്ങിനെത്തിയത്. സംസ്കാര ചടങ്ങുകളിൽ കുടുംബം വിളിച്ച കർമ്മി ഉണ്ടായിട്ടും സുനിൽ അട്ടിമറിച്ച് കാർമികത്വം ഏറ്റെടുത്തെന്നാണ് ആരോപണം. Read More
By ജോജി തോമസ്December 26, 2025December 26, 2025 കേരളം ബംഗ്ലാദേശിയെന്ന് ആരോപിച്ച് വീണ്ടും ആള്ക്കൂട്ടക്കൊല ! ഒഡിഷയിലാണ് സംഭവം. Read More
By ജോജി തോമസ്December 26, 2025December 26, 2025 കേരളം മേയർ സ്ഥാനത്തെ ചൊല്ലി തൃശ്ശൂരിൽ പൊട്ടിത്തെറി… നിജി ജസ്റ്റിൻ പണം നൽകി മേയർ സ്ഥാനം നേടിയെന്നും പണമില്ലാത്തതിനാൽ തന്നെ തഴഞ്ഞെന്നും ലാലി ജെംയിസ് ! മേയർ സ്ഥാനത്തെ ചൊല്ലിയാണ് തൃശ്ശൂർ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. Read More
By ജോജി തോമസ്December 26, 2025December 26, 2025 കേരളം വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി! ഇന്ന് പുലർച്ചയാണ് സംഭവം. പ്രായാധിക്യം മൂലം അവശതയായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും വനവകുപ്പ്. Read More
By ജോജി തോമസ്December 25, 2025December 25, 2025 കേരളം തൃശ്ശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് തിരഞ്ഞെടുത്തു. കാര്യമായ തർക്കങ്ങളൊന്നുമില്ലാതെയാണ് തൃശ്ശൂർ ഡിസിസി നിജി ജസ്റ്റിനെ മേയാറായി പ്രഖ്യാപിച്ചത്. എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിൻ സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമാണ്. കിഴക്കുംപാട്ടുകരയിൽനിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിജി ജസ്റ്റിൻ വിജയിച്ചത്. Read More
By ജോജി തോമസ്December 24, 2025December 24, 2025 കേരളം പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Read More
By ജോജി തോമസ്December 24, 2025December 24, 2025 കേരളം പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് മരുതറോഡ് ടെക്നിക്കൽ ഹൈസ്കൂളിൽ ആരംഭിച്ചു. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. പി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, കെ അജിത്, ജി സുരേഷ്, വി അവിരാജ് , പി എസ് രാഗ, പി പ്രദീഷ്, പി ശ്യാംകുമാർ, എം യദു അർജുൻ, സി മുഹമ്മദ് ഹസീബ്, സി എം രാഹുൽ, എൽ രേവതി, എസ് അമൽരാജ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ്, മാനസഗ്രാമം പ്രവർത്തനങ്ങൾ, അഭ്യസ്ത വിദ്യരുടെ തൊഴിൽ സർവേ, ദുരന്ത നിവാരണ പരിശീലനം തുടങ്ങിയവയും നടന്നു. Read More
By ജോജി തോമസ്December 24, 2025December 24, 2025 കേരളം സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയായിരുന്നു മോഷണം. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക്പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. സംഭവത്തിൽ ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. Read More