Month: November 2025
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം; 9 മരണം, 25 പേർക്ക് പരിക്ക്. മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്കും തീപിടിച്ചു. സ്ഫോനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അഗ്നിശമനസേന സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം ഇന്ന് ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്ഫോടക ശേഖരവും ആയുധങ്ങളും പിടികൂടിയിരുന്നു. ഉഗ്രസ്ഫോടകശേഷിയുള്ള 350 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഫരീദാബാദിലെ ഒരു […]
Read Moreവൈദ്യുതി കണക്ഷനുള്ള ചെലവ് കിലോവാട്ട് നിരക്കിലേക്ക്… ഉയര്‍ന്ന തുക ശുപാര്‍ശചെയ്ത് കെഎസ്ഇബി👇
വൈദ്യുതി കണക്ഷനെടുക്കുന്നതിനുള്ള ചെലവ് ലോഡിന്റെ അടിസ്ഥാനത്തിലാക്കാന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്കി. ആവശ്യമായിവരുന്ന ലൈനിന്റെയും പോസ്റ്റിന്റെയും വില കണക്കാക്കിയാണ് ഇതുവരെ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലെ രീതിയെക്കാള്‍ ലാഭകരമാണിത്. വേണ്ടാത്തവര്‍ക്ക് നഷ്ടവും. ഏകീകൃതനിരക്ക് ഇതിനകം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനായി കെഎസ്ഇബി ശുപാര്‍ശചെയ്ത തുക കൂടുതലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപയാണ് കെഎസ്ഇബി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. നിലവില്‍ […]
Read More