Month: November 2025

പശുവിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു !🌹👇

പശുവിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരണപ്പെട്ടു. തിരുവഴിയാട് അരിപ്പാറ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൻ അജിത് പ്രസാദ് (60) നാണ് ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ചയാണ് പശുവിൻ്റെ കുത്തേറ്റത്. അയൽവാസിയുടെ പശുവിനെ തീറ്റുന്നതിനായി അജിത്ത് പ്രസാദിന്റെ വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്നു. പശുവിൻ്റെ സമീപത്തുകൂടെ നടന്നു പോകുന്നതിനിടെയാണ് അജിത് പ്രസാദ് പശുവിന്റെ കുത്തേറ്റത്ത്.വയറിനു താഴെ കുത്തേറ്റ അജിത് പ്രസാദിനെ ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വയറിനു താഴെയേറ്റ പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ […]

Read More

തമ്പി ജാഗ്രതൈ… ഡിറ്റ്‍വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട്. ചെന്നൈ ഉൾപ്പെടെ 14 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. ഡെൽറ്റ, തീരദേശ ജില്ലകളിൽ 70 മുതൽ 90 കിമീ വേഗത്തിൽ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്. 14 എൻഡിആർഎഫ് സംഘങ്ങൾ സേവനത്തിൽ. ഭൂരിഭാഗം ജില്ലകളിലും എസ്ഡിആർഎഫിനെ വിന്യസിച്ചു. നിലവിൽ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 430 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 330 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 220 കിലോമീറ്ററും അകലെ. മണിക്കൂറിൽ 7 km ആണ് കാറ്റിന്റെ വേഗം. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 55 വിമാന സർവീസുകൾ റദ്ദാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് സർക്കാർ.

Read More