Month: October 2025

റബർ കർഷകരുടെ സെക്രട്ടറിയറ്റ് മാർച്ച് ഇന്ന്. ജില്ലയിലെ 50 ആർപിഎസുകളിൽ നിന്നു കർഷകർ പങ്കെടുക്കും. റബർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പാലക്കാട് റീജനൽ പ്രസിഡൻ്റും ദേശീയ ട്രഷററുമായ പി. വി.ബാബു എളവമ്പാടം പറഞ്ഞു.👇

ഇന്നു നടക്കുന്ന റബർ കർഷകരുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലയിലെ 50 ആർപിഎസുകളിൽ നിന്നു കർഷകർ പങ്കെടുക്കും. വിലയില്ലെങ്കിൽ റബറില്ല എന്ന മുദ്രാവാക്യവുമായി റബർ ഉൽപാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മ‌യായ നാഷനൽ കൺസോർഷ്യം ഓഫ് റീജനൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഇന്ത്യ (എൻസിആർപിഎസ്)യുടെ നേതൃത്വത്തിലാണ് മാർച്ച്.പാലക്കാട്, മണ്ണാർക്കാട് റീജനിൽപെട്ട റബർ ഉൽപാദക സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. റബർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പാലക്കാട് റീജനൽ പ്രസിഡൻ്റും ദേശീയ ട്രഷററുമായ പി. വി.ബാബു […]

Read More

ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല!! ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന പുതിയ വെളിപ്പെടുത്തലുമായി ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബു.. ചെമ്പെന്ന് രേഖ പ്പെടുത്തിയാണ് കട്ടിളപ്പടികളും കൊണ്ടുപോയതെന്നും  സസ്‌പെന്‍ഷനിലായ ഇദ്ദേഹം വെളിപ്പെടുത്തി. 👇

2019 ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം, ചെമ്പാണെന്ന് റിപോര്‍ട്ട് നല്‍കിയതിനാണ് മുരാരി ബാബുവിനെതിരെ അധികൃതര്‍ സസ്‌പെന്‍ഷന്‍ നടപടി കൈക്കൊണ്ടത്. 2025ല്‍ ദ്വാരപാലക ശില്‍പം ഉണ്ണികൃഷ്ണ്‍ പോറ്റിക്ക് കെടുത്തുവിടാമെന്ന് ബാബു ഫയല്‍ എഴുതുകയും ചെയ്തിരുന്നു. അടിസ്ഥാന ലോഹം എന്താണോ അതാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അതില്‍ സ്വര്‍ണം പൂശാനാണ് പറഞ്ഞതെന്നും ബാബു വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനായ താന്‍ ഡിപാര്‍ട്ട്‌മെന്റ് നടപടികള്‍ പൂര്‍ണമായി അനുസരിക്കുകയാണ് ചെയ്തത്. 2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളി കൊടുത്തു വിട്ടതും മുരാരി ബാബുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read More

പത്തനംതിട്ടയില്‍ ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം; 25 ഓളം വാഹനങ്ങള്‍ കത്തി നശിച്ചു !ഇന്ന് വെളിപ്പിന് അഞ്ച് മണിയോടെ ആണ് സര്‍വീസ് സെന്ററില്‍ നി ന്നും തീ ഉയരുന്നതായി ഫയര്‍ ഫോഴ്‌സിന്സന്ദേശം ലഭിച്ചത്.

ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം. കെപി റോഡില്‍ കൊട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടിവിഎസ് ന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. ഏകദേശം ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് വെളിപ്പിന് അഞ്ച് മണിയോടെ ആണ് സര്‍വീസ് സെന്ററില്‍ നിന്നും തീ ഉയരുന്നതായി ഫയര്‍ ഫോഴ്‌സിന് സന്ദേശം ലഭിച്ചത്.

Read More

ആക്രിയിൽ നിന്ന് ആഗ്രഹം സഫലമാക്കി അഫ്സൽ 👇

സൈക്കിൾ ചവിട്ടിയുള്ള ക്ഷീണം ഒഴിവാക്കാനും കയറ്റത്തിലൂടെയുള്ള തള്ളൽ ഒഴിവാക്കാനുമായി സ്കൂൾ വിദ്യാർത്ഥിയുടെ മോഹം  ഒടുവിൽ സഫലമായി. അയൽ വീട്ടുകാർ ഉപേക്ഷിച്ച മോപ്പഡ് എൻജിൻ സൈക്കിളുമായി കൂട്ടിയോജിപ്പിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കണ്ടുപിടുത്തം. അയിലൂർ തോട്ടുംപള്ള തിരിഞ്ഞക്കോട് മൻസൂർ അലി-ബെൻസീന ദമ്പതികളുടെ മകനാണ് അഫ്സൽ. അച്ഛൻ വാങ്ങിക്കൊടുത്ത  സൈക്കിളിലാണ് ആഗ്രഹം യാഥാർഥ്യമാക്കിയത്. മോപ്പഡിന്റെ പഴയ എൻജിൻ സൈക്കിളിന്റെ പിന്നിലെ കാരിയറിൽ വെൽഡ് ചെയ്ത് പിടിപ്പിച്ച് സൈക്കിളിന്റെ പിന്നിലെ  ചക്രത്തിൽ പൽചക്രം ഘടിപ്പിച്ച്   ചെയിൻ മുഖേന ബന്ധിപ്പിച്ചാണ് ആഗ്രഹം സഫലമാക്കിയത്. […]

Read More

പാലക്കാട് – ബാംഗ്ലൂർ KSRTC യുടെ പുതിയ AC ബസ് സർവ്വീസ് ആരംഭിച്ചു.. ഇന്ന് രാത്രി 9 ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.👇

വളരെ കാലമായി പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് Ac ബസ് സർവ്വീസ് വേണമെന്ന ആവശ്യം ഗതാഗതമന്തിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുള്ളതാണ്. കഴിഞ്ഞ ദിവസമാണ് മന്ത്രി പുതിയ ബസ് പാലക്കാട് KSRTC ഡിപ്പോയ്ക്ക് അനുവദിച്ച് തന്നത്. വരും ദിവസങ്ങളിൽ അന്തർസംസ്ഥാന പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുന്നതാണെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടം പറഞ്ഞു. പുതിയതായി ആരംഭിച്ച ബസ് സർവീസിനു പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് ഞായറാഴ്ചകളിൽ Rs. 1171/- രൂപയും, മറ്റു സാധാരണ ദിവസങ്ങളിൽ Rs. 900/- രൂപയുമാണ് നിരക്ക്.

Read More

തൃശൂരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചനിലയിൽ!.. പോലീസ് അന്വേഷണം ഊർജിതമാക്കി..👇

 തൃശൂരിലെ വാടക ക്വാർട്ടേഴ്സിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കുന്നംകുളം ചൊവന്നൂരിലാണ് റേഷൻ കടയ്ക്ക് സമീപത്തെ വാടക ക്വാട്ടേഴ്സിൽ യുവാവി​ന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ചൊവ്വന്നൂർ സ്വദേശിയായ സണ്ണി. ഒരു കൊലകേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Read More