പാലക്കാട് ജില്ലാതല പട്ടയമേള മന്ത്രി കെ. രാജൻ 31-ന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർപേഴ്സണും ജില്ലാ കളക്‌ടർ എം.എസ്. മാധവിക്കുട്ടി കൺവീനറുമായ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി മന്ത്രി എം.ബി. രാജേഷ്, എംപിമാരായ വി.കെ. ശ്രീകണ്ഠൻ, കെ. രാധാകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവരെ തിരഞ്ഞെടുത്തു. മേളയുടെ ജില്ലാതല ഏകോപനച്ചുമതല ആർഡിഒ നിർവഹിക്കും.
Read MoreMonth: October 2025
പാലക്കാട് – പൊള്ളാച്ചി-ചെന്നൈ എക്‌സ്പ്രസ് ട്രെയിൻ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം; കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷന് സമീപം കാരപ്പറമ്പ് റെയില്‍വേ അടിപ്പാതയ്ക്കു സമീപമാണ് അപകടം.
എലവഞ്ചേരി പനങ്ങാട്ടിരി കോഴികൊത്തി വീട്ടില്‍ കൃഷ്ണന്‍ ഭാര്യ പാര്‍വ്വതി (65)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പനങ്ങാട്ടിരിയിലെ വീട്ടില്‍ നിന്നും കാരപ്പറമ്പില്‍ താമസിക്കുന്ന മകന്‍ ആറുമുഖന്റെ വീട്ടിലേക്ക് പോകുന്നതിനിടെ റെയില്‍വേ പാളം മറികടക്കുന്നതിനിടെയാണ് ട്രെയിൻ വന്നത്. കേള്‍വിക്കുറവുള്ളതിനാല്‍ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് കാരണം.
Read More