Month: September 2025

അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ എൻഎസ്എസ് ക്യാമ്പയിൻ👇

പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണം, ജലസ്രോതസ്സുകളുടെ ശുദ്ധീകരണം, ബ്ലീച്ചിംഗ് പൗഡർ വിതരണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പോളിടെക്നിക്ക് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, വളണ്ടിയർ സെക്രട്ടറിമാരായ സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.

Read More

വനം വകുപ്പിന്റെ ട്രീ ഗ്രോവേഴ്സ് മേള ഇന്ന് നെന്മാറയിൽ.

കർഷകർക്കും വാണിജ്യപരമായ തേക്ക്, മലവേപ്പ്, കുമിഴ്, മട്ടി, മുള തുടങ്ങിയ വൃക്ഷങ്ങൾ വളർത്തുന്നവർക്കും ആധുനിക വൃക്ഷ കൃഷി സാങ്കേതിക വിദ്യകൾ, ഉയർന്ന വിളവ് നൽകുന്ന നടീൽ വസ്‌തുക്കൾ, കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വിപണി അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. ഇൻഡ്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻ്റ് എഡ്യൂക്കേഷൻ (ഐ. സി. എഫ്. ആർ. ഇ), നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്‌സ് ആൻ്റ് ട്രീ ബ്രീഡിംഗ് (ഐ. എഫ്. ജി. ടി ബി ), കേരള […]

Read More

ദന്തരോഗ നിർണയ ചികിത്സ ക്യാമ്പ് ഇന്ന് നെന്മാറയിൽ.👇

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലക്കാട് ശാഖയും മേലാർകോട് ഫൊറോന മാതൃവേദിയും സംയുക്തമായി നടത്തുന്ന ദന്ത ചികിത്സ ക്യാമ്പ് ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയ പാരിഷ് ഹാളിൽ നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നടത്തുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും.

Read More

പാലിയേക്കര ടോൾ : ഉപാതികളോടെ അനുമതി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്ന് ഹൈക്കോടതി 👇

പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച്ച പുറപ്പെടുവിക്കും.പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.

Read More

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു, പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയിൽ കൂട്ടതല്ല്. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൂട്ടതല്ലല്‍ സ്റ്റേഷന് മുന്നിലെ റോഡിലേക്ക് നീങ്ങിയതോടെ സംഭവം വലിയ നാണക്കേടായി മാറി.

പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ഹോം ഗാര്‍ഡുകളായ ചേര്‍ത്തല സ്വദേശികളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവരാണ് തമ്മില്‍ തല്ലിയതെന്നാണ് വിവരം. ഇവര് തമ്മില്‍ ഡ്യൂട്ടിയുടെ പേരില്‍ നേരത്തേ പൂര്‍വവൈരാഗ്യമുള്ളതായും പറയുന്നു. ജോര്‍ജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാന്‍ എത്തി. ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടുത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത്. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത്കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.രാധാകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ […]

Read More

നെല്ലിയാമ്പതിയിൽ തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ചു.

നെല്ലിയാമ്പതി നൂറടിയിൽ ക്ഷീരകർഷകനായ ചിന്നത്തമ്പി എന്ന രാധാകൃഷ്ണന്റെ പശുക്കുട്ടിയാണ് പുലി ആക്രമിച്ചത്. കയറിൽ പശു കെട്ടിയിട്ടതിനാൽ പശുക്കുട്ടിയെ പുലിക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. മുറിവുപറ്റിയ പശുക്കുട്ടിയെ വീട്ടുകാരുടെ ശബ്ദം കേട്ട് പുലി ഉപേക്ഷിച്ച് ഓടുകയായിരുന്നു. വിവരമറിഞ്ഞ് കൈകാട്ടിയിൽ നിന്നും വനംജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചു. ആഴത്തിൽ മുറിവ് പറ്റി ഗുരുതര പരിക്കേറ്റ പശുക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. രണ്ടുവർഷം മുമ്പ് രാധാകൃഷ്ണന്റെ മറ്റൊരു പശുവിനെ പുലി പിടിച്ചു കൊന്നെങ്കിലും വനം വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലെന്നും രാധാകൃഷ്ണൻ പരാതി […]

Read More