Month: September 2025
കൊലയാളിയോടു ക്ഷമിച്ചിരിക്കുന്നു; ചാർലി കർക്കിന്റെ ഭാര്യ എറീക്ക.👇 എറീക്ക സംസാരിക്കുന്ന വീഡിയോ ദൃശ്യവും കാണാം.
ഫീനിക്സ് (യുഎസ്): ഭർത്താവിനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ചെറുപ്പക്കാരനോട് ക്ഷമിക്കുന്നുവെന്ന് ചാർലി കർക്കിന്റെ ഭാര്യ എറീക്ക. അരിസോനയിലെ ഗ്ലെൻഡേലിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് ബൈബിൾവചനം ഉദ്ധരിച്ചുകൊണ്ട് എറീക്ക സംസാരിച്ചത്. “എന്റെ ഭർത്താവ് ചാർലി, അദ്ദേഹത്തിന്റെ ജീവനെടുത്ത യാളെപ്പോലുള്ളവരടക്കം ചെറു പ്പക്കാരെ രക്ഷിക്കാൻ ആഗ്രഹി ച്ചിരുന്നു. ഓരോ ദിവസവും ചെയ്യാൻ കഴിയുന്നതിന്റെ 100 ശതമാനവും അദ്ദേഹം ചെയ്തു’-വികാരാധീനയായി എറീക്ക പറഞ്ഞു. തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ വിവാദനായക്നായ ആക്ടിവിസ്‌റ്റായിരുന്ന കർക്, പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാടുകളെ ശക്തമായി പിന്തുണച്ചിരുന്നു. […]
Read Moreലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; മംഗളൂരു സെൻട്രൽ എക്സ്പ്രസ് എടക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു!👇
ഇന്ന് വൈകുന്നേരം നാലിനാണ് ലോക്കോ പൈലറ്റ് കെ.പി.പ്രജീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.
Read More