പാലക്കാട് അട്ടപ്പാടിയിലെ ആനവായ് Gv.LP സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ അതിഥികളായി വിനോദയാത്രക്കെത്തിയത്. കൊച്ചി മെട്രോയും നെടുമ്പാശ്ശേരി വിമാനത്താവളവും ആലുവയിലെ രാജഗിരി ആശുപത്രിയുമെല്ലാം ഇവർ സന്ദർശിച്ചു. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് വിനോദയാത്ര സംഘടിപ്പിച്ചത്. പാലക്കാട് കാണാൻ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയിൽ കയറ്റാനും വിമാനത്താവളത്തിൽ കൊണ്ടുപോകാനും നിർദേശിച്ചത് മമ്മൂട്ടിയാണ്.
Read MoreMonth: September 2025
തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയിൽ മോഷണം; മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ ! വിവിധ ബ്രാൻഡുകളിലെ മദ്യക്കുപ്പികൾ 10 ചാക്കിൽകെട്ടി കടത്തി..
മോഷണം ആസൂത്രണം ചെയ്ത കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതിയായ കൊല്ലങ്കോട് നെന്മേനി സ്വദേശി രവിയുടെ (53) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുക്കുമ്പോൾ അമിതമായി മദ്യപിച്ചതിനാൽ ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് കൊല്ലങ്കോട് പോലീസ് വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ കൊല്ലങ്കോട് സ്വദേശി രമേഷിനായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു. തിരുവോണ ദിവസം പുലർച്ചെ 2.30 […]
Read Moreഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഇന്ന്. ചന്ദ്രഗ്രഹണത്തിനൊപ്പം ഇന്ന് രാത്രി “രക്തചന്ദ്രൻ” എന്നറിയപ്പെടുന്ന ചുവപ്പും ഓറഞ്ചും കലർന്ന് തിളങ്ങുന്ന പൂർണചന്ദ്രനെ കാണാം..👇
ഇന്ന് രാത്രിയിൽ ഈ ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. ഇത് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഒരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനിറ്റും ഈ പ്രതിഭാസം നീണ്ട് നിൽക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി 09:58ന് ചന്ദ്രഗ്രഹണം ആരംഭിക്കും. സെപ്റ്റംബർ 8ന് പുലർച്ചെ 01:26ന് ഇത് അവസാനിക്കും. ഇന്ത്യയിൽ ചന്ദ്രഗ്രഹണം ഇത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 11നും 12:22നും ഇടയിലായിരിക്കും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ കേരളത്തിലും നഗ്നനേത്രങ്ങൾ കൊണ്ട് ഈ ചന്ദ്രഗ്രഹണം […]
Read Moreഓണാഘോഷം; പോത്തുണ്ടി ഉദ്യാനത്തിൽ ഇന്ന് വൈകീട്ട് 4.30ന് ആവണി പാട്ടുകൾ, 6ന് പാട്ട് ഉത്സവം.👇
ഓണാഘോഷത്തിന് പോത്തുണ്ടി ഉദ്യാനത്തിൽ തുടക്കമായി. സംസ്ഥാന ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പോത്തുണ്ടിയിൽ ശ്രാവണ പൊലിമ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് പോത്തുണ്ടി ഉദ്യാനം ദീപാലംകൃതമാക്കി. പോത്തുണ്ടി ഉദ്യാനം വൈകിട്ട് 8.30 വരെ പ്രവർത്തിക്കും. അല്ലി പൂങ്കാവ് എന്ന പേരിൽ നാടൻപാട്ട് ഗാനമേളയും തുടർന്ന് മേലോടിയസ് ഹിറ്റ്സ് എന്ന ഗാനമേളയും അരങ്ങേറി ഓണാഘോഷത്തോടനുബന്ധിച്ച് പോത്തുണ്ടിയിൽ ആരംഭിച്ച ഗാനമേള കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്മിതാ ബാലകൃഷ്ണൻ […]
Read Moreഉത്രാടനാളില്‍ സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത് 137കോടിയുടെ മദ്യം
സംസ്ഥാനത്ത് ഉത്രാടനാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടിയുടെ മദ്യം ആണ് സംസ്ഥാനത്ത് ബെവ്‌കോ വഴി വിറ്റത്. അതേസമയം, 2024-ല്‍ 126 കോടി രൂപയുടെ വില്‍പ്പന ആണ് നടന്നത്. 1.46 കോടിയുടെ മദ്യം വിറ്റ കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. 1.24 കോടിയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്. 1.11 കോടിയാണ് മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എടപ്പാള്‍ ഔട്ട്‌ലെറ്റിലെ വില്‍പ്പന. കഴിഞ്ഞ 10 ദിവസത്തെ മദ്യ വില്‍പ്പന മുൻ വർഷത്തേക്കാൾ 50 […]
Read Moreറോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് അടിച്ച് അപകടം; 16 പേർക്ക് പരിക്ക്.
പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ അടിച്ച 15 പേർക്ക് പരിക്കേറ്റു. മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൃശൂർ – പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർവീസ് റോഡിൽ അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, […]
Read Moreനെന്മാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.👇
നെന്മാറ വിത്തനശേരിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലങ്കോട് കുതിരമൂളി കിഴക്കെ നെൻമേനി ശശികുമാറിന്റെ മകൻ കാർത്തികേയൻ (24) ആണ് മരിച്ചത്. അവിവാഹിതനാണ്. അമ്മ: ബിന്ദു. സഹോദരി: കാർത്തിക. തൃശൂരിൽ സ്വർണ്ണപ്പണി ജോലികഴിഞ്ഞ് ഓണാവധിക്ക് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. വിത്തനശേരി വായനശാലയ്ക്കു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാർത്തികേയനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാർത്തികേന്‍റെ മൃതദേഹം നെന്മാറ ആശുപത്രി […]
Read Moreനെന്മാറ കൃഷിഭവൻ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി.👇
ഓണവിപണി ലക്ഷ്യമിട്ട് നെന്മാറ ഗ്രാമപഞ്ചായത്തിൽ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു. നെന്മാറ കൃഷിഭവൻ ജീവനക്കാർ പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് 2000 ചെണ്ടുമല്ലി തൈകളാണ് നട്ടത്. ശാസ്ത്രീയമായ രീതിയിൽ മൾച്ചിങ്ങ് ഷീറ്റ് വിരിച്ചാണ് കൃഷിയിറക്കിയത്. നിലം ഒരുക്കൽ, വളം ഇടൽ, കളപറിക്കൽ തുടങ്ങിയ പരിപാലനമെല്ലാം ചെയ്തത് നെന്മാറ കൃഷിഭവൻ ജീവനക്കാർ തന്നെയാണ്. ഓണ വിപണിയുടെ സാദ്ധ്യതയും ചെണ്ടുമല്ലി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അധിക വരുമാനമെന്ന നിലയിൽ പൂകൃഷിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള സന്ദേശം കർഷകർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി […]
Read More