മുതലമടയിൽ പ്ലസ്ടു വിദ്യാർഥിനി ഗോപികയെ പാറപ്പുറത്തു പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണെങ്കിലും അതിലേക്കു നയിച്ച കാര്യങ്ങളാണു കൊല്ലങ്കോട് പൊലീസ് പരിശോധിക്കുക. സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും കള്ളിയമ്പാറയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ കെ.മണികണ്ഠന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനിടയിലും സംഭവസ്ഥലത്തു നിന്നുമായി ശേഖരിച്ചിട്ടുള്ള സാംപിളുകൾ തൃശൂർ പൊലീസ് അക്കാദമിയിലെ ലാബിൽ പരിശോധനയ്ക്കു നൽകും. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ചായിരിക്കും തുടർനടപടികൾ.
Read MoreMonth: September 2025
പാലക്കാട് ഊട്ടറ പാലത്തിന്റെ നിർമാണോദ്ഘാടനം നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
കൊല്ലങ്കോടിനെയും പുതുനഗരത്തെയും ബന്ധിപ്പിക്കുന്നതിന് ഗായത്രിപ്പുഴയ്ക്ക് കുറുകേ ഊട്ടറ പഴയപാലത്തിന് സമാന്തരമായാണ് പുതിയപാലം നിർമിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡിവലപ്‌മെന്റ്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ് നിർമാണം നടത്തുന്നത്. 7.67 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.
Read More