നെന്മാറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആമക്കുളത്തുനിന്ന് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് റോയൽ ജങ്ഷനിൽനിന്ന് സർവീസ്റോഡുവഴി തിരിഞ്ഞുപോകണം. പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ മംഗലത്തുനിന്ന് നേരേ ദേശീയപാതയിലൂടെ വന്ന് റോയൽ ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് സർവീസ് റോഡ് വഴി പോകണം. തൃശ്ശൂർ ഭാഗത്തു നിന്നുള്ള ബസുകൾ തങ്കം ജങ്ഷനിൽ നിന്ന് സർവീസ്റോഡ് വഴി റോയൽ ജങ്ഷനിലെത്തി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. യാത്രക്കാർ തങ്കം ജങ്ഷനിലും റോയൽ ജങ്ഷനിലുമാണ് ബസ് കാത്തുനിൽക്കേണ്ടതെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.
Read MoreMonth: September 2025
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി; നിയമഭേദഗതി ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ.
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ബിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലിൽ പറയുന്നത്. ഗവർണറുടെയും രാഷ്ട്രപതിയുടെയും ഉൾപ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും കൂടി മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
Read Moreബിനോയ് വിശ്വം വീണ്ടും CPI സെക്രട്ടറിയായി തുടരും..👍👇
ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്. നേതാക്കൾ കൈയടിയോടെയാണ് നിർദേശം പാസ്സാക്കിയത്. 2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022ൽ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്നാണ് 2023ൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഈ മാസം […]
Read More