പാലക്കാട് പനങ്ങാട്ടിരിയിൽ സ്വന്തമായുള്ള എട്ടേക്കറിനു പുറമേ ഇരുപതേക്കറോളം പാട്ടത്തിനെടുത്താണ് മണ്ണിൽ പൊന്നുവിളയിക്കുന്നത്. പാവലിനാണ് എപ്പോഴും മുൻതൂക്കം നൽകുന്നത്. കഴിഞ്ഞ സീസണിൽ 12 ഏക്കറിലാണ് മായ, പ്രീതി എന്നീ സങ്കരയിനം പാവൽ വിളവിറക്കിയത്. ഈവർഷവും അത്രതന്നെ സ്ഥലത്ത് പച്ചക്കറി വിളകൾ പന്തലിച്ചുനിൽക്കുന്നുണ്ട്. പാവലിന് പുറമേ മൂന്നരയേക്കറിൽ പടവലവും ഒരേക്കറിൽ പയറും കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ചിരുന്നു. പൊതുരംഗത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള ഇദ്ദേഹം അഞ്ചുവർഷം എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗമായും പ്രവർത്തിച്ചിരുന്നു. പച്ചക്കറിഗ്രാമമായ പനങ്ങാട്ടിരിയിലുള്ള സ്വാശ്രയ കർഷകസമിതിയുടെ പ്രസിഡന്റായിരുന്ന ശിവദാസന് നേരത്തേ വിഎഫ്പിസികെയുടേതുൾപ്പെടെയുള്ള […]
Read MoreMonth: August 2025
തൃശ്ശൂരിൽ നാളെ അവധി.👇
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയെ തുടർന്ന് നാളെ (ഓഗസ്റ്റ് 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
Read Moreനെന്മാറയിൽ യുവാവിനെ ഒരു സംഘം ആളുകൾ വെട്ടി പരുക്കേൽപിച്ചു.
വല്ലങ്ങി ഇടപ്പൊറ്റയിൽ യുവാവിനെ ഒരു സംഘം ആളുകൾ വെട്ടി പരുക്കേൽപിച്ചതായി പരാതി. ഇടപ്പൊറ്റ മണിയുടെ മകൻ മനൂപിനെ(37) ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് വല്ലങ്ങി നെടുങ്ങോട് കാവുങ്കൽ ഹൗസിൽ മണികണ്ഠൻ(38), വിത്തനശേരി കളത്തിൽ ഹൗസിൽ ജയേഷ്(33), വിത്തനശേരി വെള്ളറയിൽ രവീന്ദ്രൻ(46) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു. ചാത്തമംഗലം പാണ്ടാംകോട് ഇജേഷിനെതിരെയും കെസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10ന് ചാത്തമംഗലത്തു വച്ചായിരുന്നു ആക്രമണം. ശരീരത്തിന്റെ പല ഭാഗത്തും പരുക്കേറ്റിട്ടുണ്ട്. അന്വേഷണം നടത്തി വരികയാണെന്നും മുൻ […]
Read More