Month: August 2025

നാഷണൽ സർവ്വീസ് സ്കീം കേരള സംസ്ഥാന ഓഫീസർ ആയ ഡോ. ആർ. എൻ. അൻസാർ (47) അന്തരിച്ചു !

കൽപ്പറ്റ ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹംവിവിധ കോളേജുകളിൽ സേവനമനുഷ്ഠിച്ചതിനുശേഷം നാഷണൽ സർവ്വീസ് സ്കീമിൻ്റെ സംസ്ഥാന കോ- ഓർഡിനേറ്റർ ആയി നിയമിതനായി.എൻഎസ്എസിനെ മികച്ച നിലയിൽ നയിക്കുകയും ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടുകയുമുണ്ടായി. ദിവസങ്ങൾക്കു മുമ്പ് കൊല്ലം ജില്ലയിൽ ഒരു ഔദ്യോഗിക ചടങ്ങിൽ പ്രസംഗിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ 12 ന് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ വെച്ച് […]

Read More

വ​ട്ടിപ്പ​ലി​ശ​ക്കാ​രി​യു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ പുഴ​യി​ൽ ചാ​ടി ജീവ​നൊ​ടു​ക്കി. എറണാ​കു​ളം കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി ആ​ശ ബെന്നി (42) ആ​ണ് പു​ഴ​യി​ൽ ചാ​ടി മരി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ആ​ശ​യെ വീ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത്. പി​ന്നാ​ലെ വീ​ടി​നു സ​മീ​പ​ത്തെ പു​ഴ​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ റി​ട്ട​യേ​ര്‍​ഡ് പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യി​ല്‍ നി​ന്ന് ആ​ശ പ​ലി​ശ​യ്ക്ക് പ​ണം വാ​ങ്ങി​യി​രു​ന്നു. മു​ത​ലും പ​ലി​ശ​യും തി​രി​ച്ച​ട​ച്ചി​ട്ടും പ​ലി​ശ​ക്കാ​ര്‍ ഭീ​ഷ​ണി തു​ട​ര്‍​ന്നു​വെ​ന്ന് ആ​ശ​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ പ​റ​യു​ന്നു.

Read More

“സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ യുവാക്കളിലൂടെ” എന്ന മുദ്രാവാക്യമുയർത്തി നാഷണൽ സർവീസ് സ്കീമും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജാഗരൺ കലാജാഥയ്ക്ക് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സ്വീകരണം നൽകി.

എച്ച്ഐവി, എയ്ഡ്സ്, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരായ ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കലാപരിപാടികൾ കോഴിക്കോട് മനോഞ്ജൻ ആർട്സിലെ കലാകാരന്മാർ അവതരിപ്പിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, സിവിൽ വിഭാഗം മേധാവി സാന്ദ്ര മോഹൻ, വല്ലങ്ങി ബാബു, സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.

Read More

കനത്ത മഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

കനത്ത മഴയെ തുടരുന്ന് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനുമായ മാധവിക്കുട്ടി എം.എസ് ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.   അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി […]

Read More