Month: August 2025
പരാതി ഇല്ലാത്ത ഗര്‍ഭഛിദ്രം, തനിക്കെതിരെ പരാതി വരട്ടെ അപ്പോള്‍ നോക്കാം; രാഹുൽ മാങ്കൂട്ടത്തിൽ.👇
യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. യുവനടി സുഹൃത്താണ്. അവർ എന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിചാരിക്കുന്നില്ല. എൻ്റെ പേര് നടി പറഞ്ഞിട്ടില്ല. നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നുവെന്നും അടൂരിലെ വീട്ടിൽ മാധ്യമ പ്രവര്‍ത്തകരോട് രാഹുൽ മാങ്കൂട്ടത്തിൽപറഞ്ഞു. ഗർഭഛിദ്രം നടത്താൻ താൻ ഇടപെട്ടുവെന്ന് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി വന്നാൽ നിയമപരമായി നേരിടും. ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുന്ന കാലമാണ്. ആർക്കും പരാതി ഉന്നയിക്കാം. പരാതി ഉന്നയിക്കുന്നവർ അത് തെളിയിക്കണം.
Read Moreഓണം നമുക്ക് പൊടിപൊടിക്കേണ്ടേ… ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ… കിറ്റിൽ 14 ഇനം സാധനങ്ങൾ…👇
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി. ആർ . അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇനം സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ […]
Read Moreഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം.🌹
ഇസ്രയേലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം രാമപുരം ചക്കാപ്പുഴ സ്വദേശി മഞ്ഞപ്പള്ളിയില്‍ രൂപ രാജേഷാണ് മരിച്ചത്. രോഗിയുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇസ്രയേലിലെ അഷ്‌കലോണില്‍ വെച്ച് മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രൂപയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreമൂവാണ്ടനിൽ നേട്ടം കൊയ്ത് സിബി ഐസക് കുരിയത്തടം.
നഷ്ട കണക്കു മാത്രം പറയുന്ന കർഷകർക്കിടയിലാണ് പുതുമയാർന്ന കൃഷി രീതികളും വൈവിധ്യമാർന്ന വിളകളുമായി നെന്മാറ വിത്തനശ്ശേരി സിബി ഐസക്ക് കുരിയത്തടം. വർഷം മുഴുവൻ മാങ്ങാ വിളവെടുപ്പിലൂടെ വൻ ആദായം നേടുന്ന രീതിയിൽ മൂവാണ്ടൻ മാവാണ് കൃഷി ചെയ്തിരിക്കുന്നത്. 3 ഏക്കറിലായി 250 മൂവാണ്ടൻ മാവാണ് വർഷം മുഴുവൻ സിബിക്ക് ആദായം നേടിത്തരുന്നത്. കഴിഞ്ഞ 20 വർഷമായി മൂവാണ്ടൻ മാവ് കൃഷി പരീക്ഷണത്തിൽ ആയിരുന്നു സിബി. 20 വർഷം മുമ്പ് നട്ട മൂവാണ്ടൻ മാവിന്റെ ആദായം വർദ്ധിച്ചതോടെ പിന്നീട് […]
Read Moreപാലക്കാട് കൊഴിഞ്ഞമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടികൊന്നു ! പ്രതി ഒളിവിൽ ! കൊല്ലപ്പെട്ടത് കരംപൊറ്റ സ്വദേശി സന്തോഷ്. ഇന്നലെ രാത്രി 11നാണ് സംഭവം. പ്രതി അയൽവാസിയെന്നു സൂചന.
സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. സന്തോഷിന്റെ അയൽവാസിയാണ് പ്രതി എന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More