Month: August 2025
എറണാകുളം കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായി. സനോജും , പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്. സാമ്പത്തിക തർക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.
Read Moreകാക്കിക്കുള്ളിലെ കാരുണ്യവുമായി ആലത്തൂർ പോലീസ്.. വീഡിയോ ദൃശ്യം കാണാം👇
ആലത്തൂർ പൊലീസിന്റെ കാരുണ്യത്തിനൊപ്പം കൂട്ടുകെട്ട് എന്ന പ്രാദേശിക കൂട്ടായ്മയും കൈകോർത്തപ്പോൾ നിരാലംബരായ ഒരു കുടുംബത്തിന് സുരക്ഷിത ഭവനമൊരുങ്ങി. കാവശ്ശേരി പഞ്ചായത്ത് വടക്കേനട സ്വദേശി സജിതയുടെ ജീവിതം മാറിമറിഞ്ഞത് പെട്ടന്നായിരുന്നു. 2024 സെപ്റ്റംബർ 21ന് ഭർത്താവ് സുധീഷ് ആത്മഹത്യ ചെയ്തു. 41ാം ദിവസം മകൻ സൂരജും അച്ഛൻ തൂങ്ങി മരിച്ച അതേ സ്ഥലത്ത് ജീവനൊടുക്കി. അടുപ്പിച്ചുണ്ടായ രണ്ട് ദുരന്തങ്ങൾ കുടുംബത്തെ തളർത്തി. തൂണുകൾ മാത്രം കെട്ടിപ്പൊക്കിയ നിലയിലായിരുന്നു വീടിന്റെ അവസ്ഥ. ഈ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആലത്തൂർ പൊലീസ് […]
Read Moreഷാഫി പറമ്പില്‍ എംപിയുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ! കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു.. വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത് ! പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി !
വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
Read Moreന്യൂന മർദ്ദം ശക്തിപ്രാപിക്കും; സംസ്ഥാനത്ത് മഴ ശക്തമാകും … ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്.
വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read More