Month: August 2025
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്.👇
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.മന്നാർ കടലിടുക്കിൽ തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താൽ അടുത്ത നാല് ദിവസവും ശക്തമായ മഴ തുടർന്നേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ […]
Read Moreവധശ്രമ കേസിലെ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ.👇
2018 പോത്തുണ്ടി തിരുത്തമ്പാടത്തുള്ള വധശ്രമക്കേസിൽ ഒളിവിൽ പോയ പോത്തുണ്ടി കൽനാട് പഴയപാത ബിനു (27)വിനെയാണ്ഏഴു വർഷങ്ങൾക്ക് ശേഷം നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് ഒളിവിൽ പോയ ബിനുവിനെ പിടികിട്ടാപ്പുള്ളിയായി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വിനുവിന് വേണ്ടി നിരന്തരം നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും തൃശ്ശൂർ മുണ്ടൂരുന്നിന്നും അറസ്റ്റ് ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ ഫതിൽ റഹ്മാൻ സിവിൽ പോലീസ് ഓഫീസർമാരായ ദിനുപ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് ബിനുവിനെ അറസ്റ്റ് […]
Read Moreപ്രൊഫ. എം കെ സാനു അന്തരിച്ചു !🌹👇
ഇന്ന് വൈകന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച […]
Read Moreകലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം.
അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ നടത്തും. വൈകുന്നേരം നാലു മുതല്‍ അഞ്ചര വരെ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ എട്ടരയോടെ കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്.
Read More