Month: July 2025

കനത്ത മഴ; ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു!!

കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇന്ന് കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. നീലഗിരി ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ പെയ്തു. അവലാഞ്ച് തടാകം, പൈൻ ഫോറസ്റ്റ്, എട്ടാം മൈൽസ്റ്റോൺ, അർബോറെറ്റം ട്രീ ഗാർഡൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്!!

Read More

നെന്മാറ ഗവ ഐ.ടി.ഐ. കെട്ടിട ഉദ്ഘാടനം നാളെ.

നെന്മാറ ഗവ ഐ.ടി.ഐ യുടെ പുതുതായി നിർമ്മിച്ച കെട്ടിട ഉദ്ഘാടനം നാളെ. പോത്തുണ്ടിയിൽ ഐ.ടി.ഐ.ക്ക് വേണ്ടി അനുവദിച്ച ഒന്നര ഏക്കർ സ്ഥലത്ത് 3.30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ രാധാകൃഷ്ണൻ എം.പി. മുഖ്യാതിഥിയായിരിക്കും പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്പർഡിങ് എൻജിനീയർ യു.പി. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, ഐ.ടി.ഐ. ഉദ്യോഗസ്ഥർ […]

Read More

നെല്ലിയാമ്പതിയിൽ മരം വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു!

ജോജി തോമസ് നെല്ലിയാമ്പതിയിൽ മരം കടപുഴകി റോഡിലേക്ക് വീണു. ഒരു മണിക്കൂർ ഗതാഗത തടസ്സപ്പെട്ടു. വൈദ്യുതി ലൈനിന് മുകളിലൂടെ വീണതിനെത്തുടർന്ന് കമ്പികൾ പൊട്ടി വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കൈകാട്ടി സഹകരണ ബാങ്കിനു സമീപമുള്ള സിൽവർ ഓക്ക് മരമാണ് കടപുഴകി വീണത്. നിരവധി വിനോദസഞ്ചാരികളും, യാത്രക്കാരും വഴിയിൽ കുടുങ്ങി. പൊതുപ്രവർത്തകനായ പി. ഒ ജോസഫിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വിവരമറിഞ്ഞ് നെല്ലിയാമ്പതി വില്ലേജ് ഓഫീസർ സതീശൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, […]

Read More

നാളെ ഗതാഗത നിയന്ത്രണം…⚠️തൃശ്ശൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ദേശീയപാത ഒഴിവാക്കി യാത്ര ചെയ്യണമെന്ന് അറിയിപ്പ്..👇

മണ്ണുത്തി-വടക്കുംഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മുടിക്കോട്’ സർവീസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ഇത് വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. തൃശ്ശൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ദേശീയപാത ഒഴിവാക്കി യാത്ര ചെയ്യണമെന്ന് പീച്ചി ഇൻസ്പെക്ടർ ഓഫ് പൊലീസ് അറിയിച്ചു.

Read More

പോത്തുണ്ടി ഡാം പുഴയിലേക്ക് തുറന്നു.. തീരത്തുള്ളവർ ജാഗ്രത പാലിക്കണം ⚠️

ഓറഞ്ച് അലർട്ടിലേക്ക് പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ സ്പില്‍വേ ഷട്ടറുകൾ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അണക്കെട്ടിലെ ഷട്ടറുകൾ പുഴയിലേക്ക് തുറന്നത്. രണ്ട് സെന്റീമീറ്റർ വീതം 3 ഷട്ടറുകളും തുറന്നു. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 52 അടിക്കു മുകളിൽ വെള്ളം എത്തിയതോടെയാണ് ജല ക്രമീകരണത്തിന്റെ ഭാഗമായി പുഴയിലേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നതെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ മലമ്പുഴ അറിയിച്ചു. കഴിഞ്ഞവർഷം ഇതേ ദിവസം 30 അടി […]

Read More