Month: July 2025
സംസ്ഥാനത്ത് പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി; മന്ത്രി വി.ശിവന്‍കുട്ടി.👇
നെന്മാറ ഐടിഐ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഐടിഐയിലെ മുഴുവന്‍ ട്രെയിനികള്‍ക്കും പാല്‍, മുട്ട, പഴം, ബ്രെഡ് എന്നിവ സമീപത്തെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഭ്യമാക്കുന്നുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. കൂടാതെ, പരിശീലന കാലയളവില്‍ ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും അതിന്റെ പ്രീമിയം യഥാസമയം അടക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ജില്ലയില്‍ പുതുതായി നാല് ഐടിഐകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് […]
Read Moreഅതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു !
ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ സൈറ്റ് എഞ്ചിനീയർ ആയിരുന്നു ശാസ്താംകോട്ട മനക്കര സ്വദേശിയായ സതീഷ് ശങ്കർ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി തന്നെ നേരിട്ട് സതീഷിനെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് സതീഷ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. അ അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു ഷാർജയിൽ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് […]
Read Moreറബ്ബർ തോട്ടങ്ങളിൽ അകാല ഇല പൊഴിച്ചിൽ വ്യാപകം; ഉൽപാദനം പകുതിയായി കുറഞ്ഞു… കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം..👇
മഴക്കാലത്ത് റബ്ബർ മരങ്ങളിൽ ഉണ്ടാകാറുള്ള അകാലിക ഇല പൊഴിച്ചിൽ വ്യാപകമായി. റബ്ബർ തോട്ടങ്ങളിൽ അതിവർഷം മൂലം തുടർച്ചയായി മഴലഭിക്കുന്നതിനാൽ അന്തരീക്ഷ ആർദ്രത കൂടിയതിനാലാണ് അകാലിക ഇല പൊഴിയുന്ന രോഗം വ്യാപിക്കാനടയായത്. മരങ്ങളിലെ പച്ച ഇലകൾ ചെറിയ പുള്ളികളുടെ വട്ടത്തിൽ ഉണങ്ങിയ രൂപത്തിൽ ആവുകയും ഞെട്ടോടെ ഇലകൾ കൊഴിഞ്ഞു വീഴുകയുമാണ് ചെയ്യുന്നത്. ഇതോടെ റബ്ബർ ഉൽപാദനം നേർ പകുതിയായി കുറഞ്ഞു. ഡിസംബർ ജനുവരി മാസങ്ങളിൽ ഉണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചലിനു സമാനമായാണ് ഇലകൾ കൊഴിഞ്ഞുവീണ അഴുകിക്കിടക്കുന്നത്. പ്രധാന റബ്ബർ ഉത്പാദക […]
Read Moreവാക്ക്തർക്കത്തെ തുടർന്ന് തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു!
തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം. വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ വാക്കുതര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. രാത്രി 11.30 ഓടെയാണ് സംഭവം.
Read More