ക്രിസ്തുജയന്തിയുടെ 2025-ാം ജൂബിലിയോടനുബന്ധിച്ച് പാലക്കാട് രൂപതയിലെ ജൂബിലി തീർഥാടനകേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ ദിവ്യകാരുണ്യ തീർഥാടകസംഗമത്തിൽ വിശ്വാസികൾ അണിചേർന്നു. രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനായുള്ള ആഘോഷമായ സമൂഹബലിയിൽ വൈദികർ സഹകാർമികരായി. ദിവ്യകാരുണ്യപ്രഭാഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് ഫൊറോനകളാണ് സംഗമത്തിൽ പങ്കെടുത്തത്. സ്നേഹവിരുന്നോടുകൂടി പരിപാടിക്ക് സമാപനമായി.
Read MoreMonth: July 2025
നെല്ലിയാമ്പതി വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം.
നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി എഡിഎം കെ. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ അറിയിച്ചു. റോഡിൽ പലയിടങ്ങളിലായി മരങ്ങൾ കടപുഴകി വീഴുകയും ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം. മഴ കുറയുന്നതുവരെ വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
Read Moreശക്തമായ മഴയും കാറ്റും; വ്യാപക നാശനഷ്ടം..
മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി. രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു. പറളി ഓടന്നൂർ റോഡിൽ […]
Read Moreദിവ്യകാരുണ്യ തീർഥാടക സംഗമം ഇന്ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ.
ക്രിസ്തുജയന്തിയുടെ 2025-ാം ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ ജൂബിലി തീർഥാടനകേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ ദിവ്യകാരുണ്യ തീർഥാടകസംഗമം ഇന്ന് നടക്കും. വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് ഫൊറോനകളാണ് സംഗമത്തിൽ പങ്കെടുക്കുക. ഉച്ചയ്ക്ക് ഒന്നിന് ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ദിവ്യകാരുണ്യപ്രഭാഷണം, സമൂഹബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനാകും. മൂന്ന് ഫൊറോനകളിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള അറുപതോളം വൈദികർ സഹകാർമികരാകും.
Read Moreനെന്മാറ സൗരോർജ്ജ നിലയം ഉദ്ഘാടനം ഇന്ന്.👇
1.5 മെഗാവാട്ട് ശേഷിയുള്ള നെന്മാറയിലെ സൗരോർജ വൈദ്യുതി ഉൽപാദനനിലയം ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്തൻ മഹാഭിയാൻ (പിഎംകുസും) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. നെന്മാറ 110 KV സബ്‌സ്‌റ്റേ ഷൻ പരിസരത്ത് കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്താണ് സൗരോർജ പാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉൽപാദനം നടത്തുന്നത്.സൗരോർജ്ജ നിലയത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകീട്ട് 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിർവ്വഹിക്കും. ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.രാധാകൃഷ്ണൻ […]
Read More