Month: July 2025

അടിപ്പെരണ്ട പുഴയിൽ കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു..

അടിപ്പെരണ്ട പുഴയിൽ കാണാതായി എന്ന സംശയിക്കുന്ന ആളുടെ തിരച്ചിൽ തുടരുന്നു. അടിപ്പെരണ്ട മണ്ണാം കുളമ്പ് എ. ഉമ്മർ ഫാറൂഖ് (45) നെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. ശക്തമായ മഴയുണ്ടായിരുന്ന ശനിയാഴ്ച വീട്ടിൽ 11 മണിയോടെ പുറത്തുപോയ ഉമ്മർ ഫാറൂഖ് 3 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ്. വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. വീട്ടിൽ തന്നെ മൊബൈൽ വച്ചിരുന്നതിനാൽ പരിസരത്ത് അന്വേഷണം നടത്തുകയായിരുന്നു. അടിപ്പെരണ്ട പുഴയിൽ വെള്ളം ഉയരുമ്പോൾ ഒഴുകിവരുന്ന തേങ്ങ പിടിച്ചെടുക്കുന്ന ശീലം ഉണ്ടായിരുന്ന ഉമ്മർ ഫാറൂഖിനെ പുഴയോരത്ത് അന്വേഷണം […]

Read More

പോത്തുണ്ടി വെള്ളം പുഴയിലേക്ക് … നെന്മാറ-ചാത്തമംഗലം റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടു; കെ ബാബു എംഎൽഎ പരിശോധനക്കെത്തി. ദൃശ്യങ്ങൾ കാണാം👇

പോത്തുണ്ടി ഡാമിൽ നിന്ന് പുഴയിലേക്ക് വെള്ളം തുറന്നതിനെ തുടർന്ന് ചാത്തമംഗലം ചപ്പാത്ത് പാലം ആറ്റുവായി ഭാഗത്ത് വീട്ടുവളപ്പിലൂടെ റോഡ് കവിഞ്ഞു പോയ ശക്തമായ വെള്ളമൊഴുക്കിനെ തുടർന്ന് നെന്മാറ കരിമ്പാറ റൂട്ടിൽ ഗർത്തങ്ങൾ രൂപപ്പെട്ടു. റോഡിൽ ഉണ്ടായ ഗർത്തങ്ങളിൽ ക്വാറിവേസ്റ്റുകളും മറ്റും ഇട്ട് ഒരു ഭാഗത്ത് കൂടെ ഗതാഗതം സൗകര്യമൊരുക്കി. ആറ്റുവായ് ചപ്പാത്ത് ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ താമസക്കാരെ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ മാറ്റി താമസിപ്പിച്ചു. പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് ഇപ്പോൾ ഓറഞ്ച് അലർട്ടിൽ നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം […]

Read More

കനത്ത മഴ; നെല്ലിയാമ്പതി റോഡിൽ പലയിടങ്ങളിലായി മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു!! പൊതുപ്രവർത്തകനായ പി.ഒ. ജോസഫിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റി.

കനത്ത മഴയിൽ നെല്ലിയാമ്പതിയിൽ രണ്ടിടങ്ങളിലായി പടുകൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരപ്പാലത്തിന് സമീപവും കുണ്ടറ ചോല പാലത്തിന് തൊട്ടടുത്തുമാണ് കൂറ്റൻ മരങ്ങൾ കടപുഴകി വീണത്. മരപ്പാലത്തിന് മുകളിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗത തടസം പൊതുപ്രവർത്തകനായ പി.ഒ. ജോസഫിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും നേതൃതത്തിൽ നീക്കം ചെയ്തു. ജോസഫും, വനംവകുപ്പ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ജയേന്ദ്രൻ, ജീവനക്കാരായ പ്രമോദ്, സദാനന്ദൻ, സുധീഷ്‌കുമാർ, അജ്മൽ റിക്കാബ്, സന്തോഷ്, ബിനേഷ്‌കുമാർ, മണികണ്ഠൻ എന്നിവരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.ഇവിടെ ഗതാഗതതടസം […]

Read More

ബാങ്ക് ബാലന്‍സ് നേക്കുന്നതിന് പരിധി !! ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐനിയമത്തിൽനിർണായക മാറ്റങ്ങൾ.. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.👇

ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതൽ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നതിന് വരെ ആളു കൾ യുപിഐ ഇടപാടുകളാണ് ഉപയോഗിക്കുന്നത്. യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്.  ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ യുപിഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

Read More

വീണ്ടും ഷോക്കേറ്റ് മരണം; പാലക്കാട് തെങ്ങിൻ തോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സ്ഥലമുടമ മരിച്ചു!

 സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പാലക്കാട് പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ തേങ്ങ നോക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സ്വന്തം തോട്ടത്തിൽ രാവിലെ വീണുകിടക്കുന്ന തേങ്ങകള്‍ എടുക്കാൻ പോയതിനിടെയാണ് സംഭവം.  തോട്ടത്തിൽ ലൈൻ പൊട്ടിവീണുകിടക്കുകയായിരുന്നു. തെങ്ങും തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുത ലൈനാണ് പൊട്ടിവീണത്. ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് […]

Read More

എൻഎസ്എസ് “ബോധപൂർണ്ണിമ” ശിൽപശാല.👇

നശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാമിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസും നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലും സംയുക്തമായി ജില്ലയിലെ എൻഎസ്എസ് വളണ്ടിയർമാർക്കായി “ബോധപൂർണ്ണിമ” ലഹരി വിരുദ്ധ ശിൽപശാല സംഘടിപ്പിച്ചു. ഐപിടി & ജിപിടിയിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ പി. മമ്മിക്കുട്ടി നിർവഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ ആശാ ജി. നായർ, സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് ആദർശ്, എൻഎസ്എസ് ടെക്നിക്കൽ സെൽ ജില്ലാ കോർഡിനേറ്റർ എൻ. വി. ജിതേഷ്, […]

Read More

പോത്തുണ്ടി അണക്കെട്ട് നിറഞ്ഞു.. പുഴയിലേക്ക് കൂടുതൽ വെള്ളം തുറന്നു.. പുഴയുടെ തീരപ്രദേശത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.. ചാത്തമംഗലം പുഴപ്പാലത്ത് വെള്ളം റോഡ് കവിഞ്ഞു.. സമീപ വീടുകളിലേക്ക് വെള്ളം കയറി..

പോത്തുണ്ടി ജലനിരപ്പ് റെഡ് അലർട്ടിൽ. പുഴയിലേക്ക് വെള്ളം തുറന്നു. ചാത്തമംഗലത്ത് റോഡ് കവിഞ്ഞു വീടുകളിലേക്ക് വെള്ളം കയറി. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ ജലനിരപ്പ് 54 അടിയായി ഉയർന്നതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച 53 അടി ജലനിർപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് പുഴയിലേക്ക് മൂന്നു സ്പില്‍വെ ഷട്ടറുകളും രണ്ട് സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ജലനിരപ്പ് 54 അടിയിൽ എത്തിയത് വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള […]

Read More

കേരളത്തിൻ്റെ “വാനമ്പാടി” നമ്മുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രക്ക് “എൻ്റെ മലയാളം ന്യൂസിന്റെ” പിറന്നാൾ ആശംസകൾ 💙👇

കേരളത്തിൻ്റെ “വാനമ്പാടി” തമിഴ് നാടിന്റെ” ചിന്നക്കുയിൽ ” കർണാടകത്തിന്റെ“കന്നട കോകില “ആന്ധ്രപ്രദേശ് ,തെലങ്കാന സംസ്ഥാനങ്ങളുടെ “സംഗീതസരസ്വതി ” ഉത്തരേന്ത്യയിലെ“പിക ബസന്തി ” ഫിമെയിൽയേശുദാസ് ,ഗന്ധർവ്വഗായിക ഇങ്ങനെ ഒരു പാട് വിശേഷണങ്ങൾ കൊണ്ട് അനുഗൃഹീതയാണ് നമ്മുടെ പ്രിയപ്പെട്ട ഗായിക കെ. എസ്. ചിത്ര. ചുരുങ്ങിയ കാലത്തിനുള്ളിൽ2000-ത്തിൽ പരം ഗാനങ്ങളാണ് മലയാളത്തിൽ മാത്രം ഈ ഗായികആലപിച്ചിട്ടുള്ളത്. മലയാളികളുടെ സ്വകാര്യഅഹങ്കാരവും അഭിമാനവുമായ കേരളത്തിന്റെ വാനമ്പാടിയുടെ പിറന്നാളാണിന്ന്. സംഗീതലോകത്തെമഹാത്ഭുതം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കെ. എസ്. ചിത്രയ്ക്ക് നിറഞ്ഞ മനസ്സോടെ “എൻ്റെ മലയാളം […]

Read More