ചത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫെറോന പ്രതിക്ഷേധിച്ചു. നെന്മാറയിൽ നടന്ന പ്രതിഷേധയോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് മേലാർകോട് ഫെറോന ഡയറക്ടർ ക്രിസ് കോയിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. നെന്മാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. ആൻസൺ കൊച്ചറയ്ക്കൽ, സിസ്റ്റർ ധന്യ, സിസ്റ്റർ ടിസ, സിസ്റ്റർ ഷെൽവീന രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഫെറോന പ്രസിഡന്റ് ദീപു മാത്യു, കെസിവൈഎം രൂപത ട്രഷറർ ജിബിൻ പയസ്, […]
Read MoreMonth: July 2025
പുഴയിൽ കാണാതായ ആൾക്കായി തിരച്ചിൽ ഊർജിതം.. ഇന്നലെയും കണ്ടെത്താനായില്ല !👇
അടിപ്പെരണ്ടയിൽ നിന്നും പുഴയിൽ കാണാതായ ഉമ്മർ ഫാറൂഖിനായി (45) പുഴയിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു. അടിപ്പെരണ്ട മണ്ണാം കുളമ്പ് എ. ഉമ്മർ ഫാറൂഖ് ശനിയാഴ്ച മുതലാണ് കാണാതായത്. കഴിഞ്ഞദിവസം ഫയർഫോഴ്സ് നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയ തിരച്ചിൽ നടത്തുന്നതിനിടെ ചെരിപ്പുകൾ കണ്ടെത്തിയ പള്ളത്താമടയിൽ പുഴയുടെ എതിർവശത്ത് ബന്ധുക്കളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിങ്കളാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിൽ തോട്ടത്തിനോട് ചേർന്ന് വേലിയിൽ ഫാറൂഖിന്റെ മഴയിൽ നനഞ്ഞ ഷർട്ട് ഊരി തൂക്കിയ നിലയിൽ വേലി കമ്പിൽ കണ്ടിരുന്നു. ഇതേ […]
Read Moreമൊബൈൽ ഫോൺ നൽകിയില്ല ! ആലപ്പുഴ എടത്വയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി!👇
മാതാപിതാക്കള്‍ മൊബൈല്‍ ഫോൺ നല്‍കാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. എടത്വ തലവടിയിലെ മോഹൻലാല്‍ – അനിത ദമ്പതികളുടെ മകൻ ആദിത്യൻ ആണ് വേദവ്യാസ സ്കൂളിന് സമീപം തൂങ്ങി മരിച്ചത്. ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് സംഭവം.
Read Moreപുതിയ ഇന്നോവ, താർ വാഹനങ്ങൾ ലേലത്തിന്.. അബ്കാരി, മയക്കുമരുന്ന് കേസുകളിൽ പിടിച്ച വാഹനങ്ങൾ വാങ്ങാൻ ആളുകൾ കുറവായതോടെ വാഹനങ്ങളുടെ ഓൺലൈൻ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 11 മുതൽ 21 വരെ ഓരോ ജില്ലയിലും പൊതുലേലം നടത്തും.👇
കേന്ദ്രസർക്കാരിനു കീഴിലുള്ള മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ (എംഎസ്ടിസി) വഴി ഇ-ലേലത്തിൽ വിറ്റുപോകാത്ത വാഹനങ്ങളാണ് പൊതുലേലത്തിൽ വെക്കുക. വാഹനങ്ങൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് നടപടി. കേന്ദ്രസർക്കാർ വെബ്സൈറ്റായ എംഎസ്ടിസി വഴി നടത്തിയിരുന്ന ലേലത്തിൽ പങ്കെടുക്കണമെങ്കിൽ രജിസ്ട്രേഷൻ ഫീസായി 10,000 രൂപയും ജിഎസ്ടിയും നൽകണം. ഇതുമൂലം ലേലത്തിൽ സാധാരണക്കാർ പങ്കെടുക്കുന്നത് കുറവാണ്. ബ്രോക്കർമാരും ഏജൻ്റുമാരുമാണ് കൂടുതലും ഇ-ലേലത്തിൽ പങ്കെടുക്കുന്നത് എന്നതിനാൽ വാഹനങ്ങൾക്ക് വിപണിവില ലഭിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.
Read More