Month: July 2025

ഐടിഐ വിദ്യാർത്ഥിയെ രണ്ട് ദിവസം മുൻപ് കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പറമ്പിക്കുളം പൊലീസ്.

പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ചില രേഖകൾ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. തുടർന്ന് തിരികെ വന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.

Read More

വനമേഖലയോട് ചേർന്ന് പരിക്കേറ്റ് കിടന്ന മ്ലാവ് ചത്തു. കഴിഞ്ഞദിവസം അയിലൂർ മുക്കും ചിറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിന് എത്തിയ രതീഷാണ് മ്ലാവിനെ അവശനിലയിൽ കണ്ടത്. കർഷകനായ പ്രദീപിന്റെ കൃഷി സ്ഥലത്തോട് ചേർന്ന കാട്ടു ചോലയിലാണ് രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ആൺ മ്ലാവ് പരിക്കേറ്റ് അവശനിലയിൽ കിടക്കുകയായിരുന്നു. തിരുവഴിയാട് സെക്ഷൻ വനം അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിക്കുന്നതിനിടെ മ്ലാവ് ചത്തു. സമീപത്തുള്ള അയില മുടി റിസർവ് വനത്തിൽ നിന്നും മാംസഭുക്കുകളായ മൃഗങ്ങൾ ആക്രമിച്ചതിനെ തുടർന്നുള്ള മരണമാണെന്ന് വനം അധികൃതർ പറഞ്ഞു. പരിക്കേറ്റത്തോടെ രക്ഷപ്പെടാനായി വനമേഖലയ്ക്ക് പുറത്ത് എത്തിയതായിരിക്കാം എന്ന് വനം അധികൃതർ പറഞ്ഞു. ശരീരത്തിൽ പിൻഭാഗത്തായി മുറിവേറ്റ പാടുകളും ഉണ്ട്. പഴകിയ മുറിവിലും ശരീരത്തിലും ഈച്ചകളും മറ്റും പറ്റിപ്പിടിച്ചിരുന്നു. സമീപത്ത് വീടുകൾ ഉള്ളതിനാൽ ദുർഗന്ധം വമിക്കാൻ സാധ്യതയുള്ളതിനാൽ നെന്മാറ വനം ഡിവിഷൻ നെല്ലിയാമ്പതി റെയിഞ്ച് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ജഡം മറവ് ചെയ്തു.

Read More

വൈക്കോൽക്കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.

നെന്മാറ ടൗണിന് സമീപം വലതലയിലെ വീട്ടുവളപ്പിലെ വൈക്കോൽ കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. നെന്മാറ കോളേജിന് സമീപമുള്ള വലതലയിലെ മുരുകന്റെ വീട്ടുവളപ്പിലെ പച്ചക്കറികൾ തിന്ന് നശിപ്പിക്കുകയും ദിവസങ്ങളായി വൈക്കോൽ എടുക്കാൻ പോകുന്ന വീട്ടുകാർ മുരൾച്ചകേട്ട് ഭീതിയിൽ ആവുകയും ചെയ്തിരുന്നു. രാത്രിയായാൽ വീട്ടുമുറ്റത്തും വളപ്പിലും ഭയരഹിതമായി കാട്ടുപന്നി ചുറ്റിതിരിഞ്ഞ് വീട്ടുകാർക്ക് ഭീഷണിയും ഉയർത്തിയിരുന്നു. കഴിഞ്ഞദിവസമാണ് ശബ്ദം കേട്ട വൈക്കോൽ കൂനക്ക് അടിയിൽ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പകൽ വിശ്രമിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തിയത്. വീട്ടുടമ മുരുകൻ അറിയിച്ചതിന് തുടർന്ന് പ്രദേശത്തെ […]

Read More

നെല്ലിയാമ്പതിയിലെ വിദ്യാലയങ്ങളിൽ പേവിഷബാധ ബോധവൽക്കരണവും, വന്യ മൃഗ ജാഗ്രത നിർദ്ദേശവും നൽകി.

മലയോര മേഖലയായ നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളായ ജി എൽ പി എസ് സീതാര്കുണ്ട്, ഇ എൽ പി എസ് ചന്ദ്രാമല, എം ഇ എൽ പി എസ് പോത്തുപാറ, പി എച് എസ് എസ് പോളച്ചിറക്കൽ എന്നീ സ്കൂളുകളിൽ, സ്പെഷ്യൽ അസംബ്ലി കൂടുകയും, പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകുകയും, മുഴുവൻ വിദ്യാർത്ഥികളും പേ വിഷ ബാധക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പേവിഷബാധ പ്രതിരോധത്തിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പോസ്റ്റർ സ്റ്റിക്കർ രൂപത്തിലാക്കി, സ്കൂളുകളിൽ പതിക്കുകയും ചെയ്തു. കൂടാതെ നെല്ലിയാമ്പതിയിൽ കഴിഞ്ഞ […]

Read More

ഇന്നു മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല !! പകരം മൊബൈൽ ഫോണുകൾ … മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു 👇 🌌തിരുവനന്തപുരം സെൻട്രൽ: 9188933717 🌌ആറ്റിങ്ങൽ: 9188933701 🌌വിഴിഞ്ഞം: 9188933725 🌌കാട്ടാക്കട: 9188933705 🌌പാലക്കാട്‌: 9188933800 🌌മലപ്പുറം: 9188933803 🌌പെരിന്തൽമണ്ണ: 9188933806 🌌പൊന്നാനി: 9188933807 🌌തിരൂർ: 9188933808 🌌തിരുവമ്പാടി: 9188933812 🌌തൊട്ടിൽപ്പാലം: 9188933813 🌌സുൽത്താൻബത്തേരി: 9188933819 🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820 🌌മൈസൂർ: 9188933821 🌌കാസർഗോഡ്: 9188933826 🌌തൃശൂർ: 9188933797 🌌ആലുവ: 9188933776 🌌കന്യാകുമാരി: 9188933711 🌌ചെങ്ങന്നൂർ: 9188933750 🌌ചങ്ങനാശ്ശേരി: 9188933757 🌌ചേർത്തല: 9188933751 🌌എടത്വാ: 9188933752 🌌ഹരിപ്പാട്: 9188933753 🌌കായംകുളം: 9188933754 🌌ഗുരുവായൂർ: 9188933792 🌌ആര്യങ്കാവ്: 919188933727 🌌അടൂർ: 9188933740 🌌ആലപ്പുഴ: 9188933748 🌌കൊട്ടാരക്കര: 9188933732 🌌കോന്നി: 9188933741 🌌കുളത്തൂപ്പുഴ: 9188933734 🌌മല്ലപ്പള്ളി: 9188933742 🌌മൂന്നാർ: 9188933771 🌌മൂലമറ്റം: 9188933770 🌌പാലാ: 9188933762 🌌പത്തനംതിട്ട: 9188933744 🌌പത്തനാപുരം: 9188933735 🌌പന്തളം: 9188933743 🌌പുനലൂർ: 9188933736 🌌റാന്നി: 9188933745 🌌തിരുവല്ല: 9188933746 🌌തൊടുപുഴ: 9188933775 🌌തെങ്കാശി: 9188933739 ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് ചേർക്കുന്നതാണ്

Read More