Month: July 2025
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം.
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം. കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഎച്ച്എസ് വിളിച്ച അടിയന്തരയോഗത്തിൽ തീരുമാനമായത്.
Read Moreപാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിനെ സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (എൻ വി ജിതേഷ്), ബെസ്റ്റ് യൂണിറ്റ്, രണ്ടാമത്തെ ടോപ് സ്കോറർ ( എസ് അക്ഷയ ) എന്നീ അവാർഡുകൾക്ക് തിരഞ്ഞെടുത്തു.
പ്ലാസ്റ്റിക് രഹിത കൊല്ലങ്കോട്, പ്ലാസ്റ്റിക് രഹിത ബ്രിട്ടീഷ് പാലം, വൃക്ഷമിത്ര, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, മലമ്പുഴ ഫ്ലവർ ഷോയോട് അനുബന്ധിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ, മിഥുനംപള്ളം വണ്ടിത്തോട് പുനരുജ്ജീവനം, ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങൾ നന്നാക്കുന്ന പുനർജ്ജനി പ്രവർത്തനങ്ങൾ, സ്വച്ഛതാ ഹി സേവാ, സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് ബോധവൽക്കരണ കലാജാഥകൾ, നശാ മുക്ത് ഭാരത് അഭിയാൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് അംഗീകാരം നേടിയെടുത്തത്.
Read Moreനെല്ലിയാമ്പതി ജനവാസ മേഖലയിൽ രാത്രി കാട്ടാന ഇറങ്ങി.. ജനങ്ങളെ ഭീതിയിലാക്കി ഉറക്കം കെടുത്തി!
നെല്ലിയാമ്പതി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ ചന്ദ്രമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ എത്തിയ ഒറ്റയാനാണ് പ്രദേശത്തെ 40 ഓളം വീട്ടുകാരെ കഴിഞ്ഞദിവസം രാത്രി ഭീതിയിലാക്കിയത്. കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്നും പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലയ്ക്കുകയും പട്ടികളും പശുക്കളും പേടിച്ച് ഒച്ച വച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ നടപടി […]
Read Moreകെ.എസ്. ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് അപകടം.
കെ. എസ്. ആർ. ടി. സി. ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലെ വിത്തനശ്ശേരിയിൽ വച്ചാണ് അപകടം. നെന്മാറ ഭാഗത്തുനിന്ന് കൊല്ലംകോട് ദിശയിലേക്ക് സഞ്ചരിച്ച കാറും എതിർ ദിശയിൽ സഞ്ചരിച്ച കെ. എസ്. ആർ. ടി. സി. ബസ്സുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ച വല്ലങ്ങി സ്വദേശിയായ ഡ്രൈവർക്കും സഹയാത്രികനും നിസ്സാര പരിക്കുപറ്റി. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അരമണിക്കൂറോളം സംസ്ഥാനപാതിയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ. എസ്. ആർ. ടി. സി. ഡ്രൈവറുടെ […]
Read Moreകേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് മണ്ണാർക്കാട് ന സ്വദേശിക്ക്.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.
Read More