സംസ്ഥാനത്തെ സ്‌കൂളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്‌മസ് പരീക്ഷ. ക്രിസ്‌മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കും. പ്ലസ് പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്‌ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷികപരീക്ഷ മാർച്ച് രണ്ടുമുതൽ 30 […]
Read MoreMonth: July 2025
ചർച്ച പരാജയം; സ്വകാര്യബസുകൾ നാളെ പണിമുടക്കും; 22 മുതൽ അനിശ്ചിതകാല സമരം.
സംസ്ഥാനത്ത് സ്വകാര്യബസുകൾ നാളെ സൂചനാ പണിമുടക്ക് നടത്തും. ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമരസമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, ഈമാസം 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ബസ് തൊഴിലാളികൾക്കു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബസ് […]
Read Moreതുണി കഴുകുന്നതിനിടെ നീർനായ കടിച്ചു; ചികിത്സ തേടിയ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്താണ് സംഭവം.👇
നീർനായയുടെ കടിയേറ്റു ചികിത്സ തേടിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53)യാണ് മരിച്ചത് .ഇന്നലെ പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർന്നായ കടിക്കുകയായിരുന്നു.
Read Moreപിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ അമ്മ അറസ്റ്റിൽ!!
പാലുകുടി മാറാത്ത 2 വയസ് കാരനെയും 5 വയസുകാരിയെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ അമ്മ അറസ്റ്റിൽ. വല്ലങ്ങി നെല്ലിപ്പാടം സ്വദേശി സൗമ്യ (24) യെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ചെറു പ്രായത്തിലുള്ളതും അമ്മയുടെ സംരക്ഷണം ആവശ്യമുള്ള പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയതിനാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ ഭർത്താവ് മധുവിന്റെ പരാതിയിലാണ് നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെറിയ കുട്ടികളുടെ അമ്മയെയും അച്ഛനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കുട്ടികളുടെ സംരക്ഷണം […]
Read Moreബംഗളൂരുവിൽ നൂറ് കോടിയുടെ ചിട്ടി തട്ടിപ്പ്; മലയാളികൾ ഒളിവിൽ.
കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ.വി. ടോമിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. ഇവർ100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. സംഭവത്തിൽ മലയാളികൾ ഉൾപ്പടെ 1000ത്തോളം ആളുകളുടെ പണം നഷ്ടമായി. ബംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി […]
Read Moreനെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ പച്ചക്കറി വിളവെടുപ്പ് സജീവം. വി. എഫ്. പി. സി. കെ.യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതികളുള്ള നെന്മാറ – വിത്തനശ്ശേരി, അയിലൂർ – പാളിയമംഗലം കേന്ദ്രങ്ങളിലൂടെയാണ് കർഷകർ പ്രധാനമായി പച്ചക്കറികൾ വിപണനം നടത്തുന്നത്.
പ്രധാനമായും പാവൽ, പടവലം തുടങ്ങിയവയുടെ വിളവെടു പ്പാണ് തുടങ്ങിയത്. മഴയെത്തുടർന്ന് 25 ദിവസം വൈകിയാണ് വിളവിറക്കിയത്. തരക്കേടില്ലാത്ത വില ഇപ്പോൾ ലഭിക്കുന്നുണ്ടെന്നു കർഷകർ പറയുന്നു. നാടൻ പാവലിന് കിലോയ്ക്ക് 40 രൂപയാണ്. ഹൈബ്രഡിന് 32 രൂപയും. പടവലത്തിൻ്റെ വില 10 രൂപകുറഞ് 30രൂപ യായി കുറഞ്ഞത് കർഷകർക്ക് അടിയായി. പീച്ചങ്ങ 40, പയർ 55 എന്നിങ്ങനെയാണ് നിലവിലെ വില. വി.എഫ്.പി.സി കെ.യുടെ പ്രധാന സംഭരണ വിതരണ കേന്ദ്രങ്ങളായ പാളിയമംഗലം വിത്തനശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ആലുവ, കൊച്ചി, കോട്ടയം, […]
Read More