എറണാകുളം കുറുമശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. കുറുമശേരി സ്വദേശി മധു മോഹനന് (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്. ഇന്നലെ കേരള ബാങ്ക് ജീവനക്കാർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.
Read MoreMonth: July 2025
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10ന് ആരംഭിക്കും.
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10-ന് ആരംഭിക്കും. ജില്ലയില്‍ ആകെ 2568 പേരാണ് പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷം 890 പേരും രണ്ടാം വര്‍ഷം 1678 പേരുമാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 28 പഠന കേന്ദ്രങ്ങളിലെ പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്.
Read Moreകെ പി ലോറൻസ് ഫൗണ്ടേഷൻ പ്രവർത്തനത്തിനു തുടക്കം..
മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മേലാർകോട് കെ.പി. ലോറൻസിന്റെ സ്‌മരണാർഥം ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപനത്തിനും പ്രവർത്തനത്തിനും തുടക്കമായി. മുൻമന്ത്രി വി.സി. കബീർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷനു രൂപം നൽകി. കോൺഗ്രസ് നേതാക്കളായ എ. ഗോപിനാഥൻ മാസ്റ്റർ, കെ. വി. കണ്ണൻ, ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ എം.എൻ. സുബ്രഹ്‌മണ്യൻ, കേരകേസരി സി. ആർ. ഭവദാസ്, സരസ്വതി രാമചന്ദ്രൻ, ചിദംബരം കുട്ടി മാസ്റ്റർ, ചെന്താമരാക്ഷൻ എലവഞ്ചേരി, സുന്ദരൻ പന്നിയങ്കര, എം.കെ. അശോക് […]
Read MoreKSEB അറിയിപ്പ്…
ഇന്ന് അർദ്ധരാത്രി മുതൽ ദേശീയ പൊതുപണിമുടക്കാണ്. പൊതു പണിമുടക്കിൽ കേരളത്തിലെ വൈദ്യുതി മേഖല യിലെ ജീവനക്കാരും പങ്കെടുക്കുന്നു. മാന്യ ഉപഭോക്താക്കൾക്ക് വൈദ്യുത ഓഫീസിൽ നിന്നും ലഭിക്കേണ്ടുന്ന എല്ലാസേവനങ്ങളും തടസപ്പെടും. അപകടമോ, അടിയന്തിര സാഹചര്യമോ ഉണ്ടായാൽ 9496011138 നമ്പറിൽ ബന്ധപ്പെടുക. കൂടാതെ അടിയന്തര അപകടസാഹചര്യം കണ്ടാൽ 1912, 9496010101 എന്നീ നമ്പരിലും ബന്ധപെടാവുന്നതാണ്.
Read Moreഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിൾ ബെഞ്ച്.
ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിൾ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്.
Read Moreനിപ വ്യാപനം ഒഴിവാക്കാന്‍ കർശന നടപടികളുമായി മന്ത്രി വീണാ ജോര്‍ജ്.
പാലക്കാട് ജില്ലയിൽ നിപ വ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പാലക്കാട് ജില്ലയില്‍ 173 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. അതില്‍ 100 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും 73 പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമുണ്ട്. 52 പേര്‍ ഹൈ റിസ്‌കിലും 48 പേര്‍ ലോ റിക്‌സിലുമുള്ളവരാണ്. പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കര്‍ശന നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
Read More