Month: July 2025
ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും.. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാൾ ഉൾക്കടൽ, പശ്ചിമ ബംഗാൾ, ഒഡിഷയ്ക്ക് മുകളായി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ , കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്.
Read Moreയുഎസിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ കഴിഞ്ഞ് ദുബായിലെത്തി.
ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബായിലെത്തിയത്.
Read Moreനെല്ലിയാമ്പതിയിൽ വന്നുപോയ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…
നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നു താലി ഉൾപ്പെടെയുള്ള സ്വർണമാല കളഞ്ഞു കിട്ടി. ഒരു മാസമായി ഉടമയെ കണ്ടെത്താനായിട്ടില്ല! നഷ്ടപ്പെട്ടവർ രേഖകൾ സഹിതം സ്റ്റേഷനിൽ എത്തണമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോൺ:04923246237
Read Moreനെന്മാറ റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്‌ഥാനമേറ്റു.
നെന്മാറ റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്‌ഥാനമേറ്റു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.കെ.സതീഷ് ഉദ്ഘാടനം ചെയ്‌തു. മുൻ വർഷത്തെ മികച്ച പ്രവർത്തനത്തിന് അംഗീകാരം നേടിയ പ്രസിഡന്റ് ഇ.പി.രാമനാരായണനെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: എസ്.സുനിൽ(പ്രസി.), ഇ.പി.രാമനാരായണൻ(സെക്ര.).
Read More