Month: July 2025
മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല !! ആൽഫ്രഡിനും എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്…🌹🌹 അന്ത്യശുശ്രൂഷകൾക്ക് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി.👇
പാലക്കാട് പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങൾക്ക് നാടിൻ്റെ യാത്രാമൊഴി. ആൽഫ്രഡിന്റെയും എമിൽ മരിയയുടെയും സംസ്കാരം അട്ടപ്പാടി താവളത്തെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിൽ നടത്തി. അന്ത്യശുശ്രൂഷകൾക്ക് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി. ത കുട്ടികൾ പഠിച്ച പൊൽപ്പുള്ളി കെവിഎംയുപി സ്കൂൾ, ചിറ്റൂർ ഹോളിഫാമിലി പള്ളി, അട്ടപ്പാടി താവളം ഹോളി ട്രിനിറ്റി പാരിഷ്ഹാളിലും നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത സമിതി ആദരാജ്ഞലികൾ അർപ്പിച്ച് […]
Read Moreമലയോരമേഖലയിൽ മുള കൃഷിയുമായി വനംവകുപ്പ്; എതിർപ്പുമായി കിഫ.
വനാതിർത്തി പ്രദേശങ്ങളിൽ മുള നട്ടുപിടിപ്പിക്കാൻ പദ്ധതിയുമായി വനം വകുപ്പ്. കാട്ടാന ഉൾപ്പെടെ വന്യജീവി ശല്യം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിലാണ് വനം വകുപ്പ് മുള കൃഷിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കിഫ ആരോപിച്ചു. മേഖലയിൽ മുള നടുന്നതിന് തൈകളുമായി വനം വകുപ്പ് വന്നാൽ തടയുമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.നെല്ലിയാമ്പതി വനം റേഞ്ചിനു കീഴിൽ അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് സെക്ഷനിൽപെട്ട തളിപ്പാടം ,കരിമ്പാറ, നിരങ്ങൻപാറ ,കൽച്ചാടി ,മരുതഞ്ചേരി, പൂഞ്ചേരി, ചള്ള, ഓവു പാറ, നേർച്ചപ്പാറ വരെയുള്ള മലയോരങ്ങളിലാണ് മുള നട്ടു […]
Read Moreകാത്തുസൂക്ഷിച്ചൊരു സ്വർണവള കാക്ക കൊത്തി കൊണ്ടുപോയി… മൂന്ന് വർഷത്തിനുശേഷം തിരിച്ചുകിട്ടി. മഞ്ചേരിയിലാണ് സംഭവം. ബഷീർ കാക്കയെന്ന ആളാണ് കാക്കക്കൂട്ടിൽ നിന്നും കിട്ടിയ വള തിരിച്ചു നൽകിയത്.👇
കാത്തുസൂക്ഷിച്ച സ്വർണവള കാക്കകൊത്തിക്കൊണ്ടു പോയെങ്കിലും 3 വർഷത്തിനു ശേഷം കാക്കക്കൂട്ടിൽ നിന്നു തിരിച്ചു കിട്ടിയ സ്വർണ്ണവള ബഷീർ സുരേഷിന്റെ കുടുംബത്തിന് നൽകുകയായിരുന്നു. വീട്ടിലെ കുളിമുറിയ്ക്കു സമീപം അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു. വിവാഹ നിശ്ചയത്തിനു അണിയച്ചതായിരുന്നു ഒന്നര പവൻ തൂക്കം വരുന്ന സ്വർണ വള.
Read Moreകാട്ടുചോല ഗതിമാറിയൊഴുകി കൃഷിയിടങ്ങളിൽ നാശം; ജനവാസ മേഖലയ്ക്ക് ഭീഷണി..👇
നെന്മാറ അയിലമുടിമലയുടെ താഴ്ഭാഗത്തു നിന്നും ഉത്ഭവിക്കുന്ന കാട്ടുചോല ഗതിമാറിയൊഴുകി കൃഷിയിടങ്ങളിൽ നാശം. അയിലൂർ പഞ്ചായത്തിലെ നാലാംകൂപ്പ്, കൈതച്ചിറ, പയ്യാങ്കോട് എന്നീ പ്രദേശങ്ങളിലൂടെ ചോലയിലൂടെ ഒഴുകി പയ്യാംകോട്ടിലെ തോട്ടിൽ എത്തിച്ചേരുന്ന ചോലയാണ് ബണ്ട് പൊട്ടി കൃഷിയിടങ്ങളിലൂടെ പരന്നൊഴുകുന്നത്. കൈതച്ചിറയിൽ ബണ്ട് തകർന്ന് കാട്ടുചോലയിലെ വെള്ളം ഏക്കർ കണക്കിന് നെൽകൃഷിക്കും റബ്ബർ കൃഷിയ്ക്കും തെങ്ങ്, കമുക് എന്നീ കൃഷികൾക്കും അഞ്ചോളം വീടുകൾക്കും നാശം സംഭവിക്കുന്ന രീതിയിൽ വെള്ളം ആഴ്ചകളായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കാട്ടുചോലയ്ക്ക് സമീപമുള്ള മരങ്ങളും പനയും മലവെള്ളപ്പാച്ചിലിൽ കടപുഴകി വീണു […]
Read More