Month: June 2025

കൊല്ലം കുളത്തൂപ്പുഴയില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സാനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഒളിവിൽ പോയ സാനുവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

Read More

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പോളിങ്; 73.20 ശതമാനം. വോട്ടെണ്ണലിന് കാത്തിരിക്കാം👇

നിലമ്പൂർ വിധിയെഴുതിയ പോളിങ് ശതമാനം 73.20. മണ്ഡലത്തിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന് അറിയാൻ ഇനി കാത്തിരിക്കാം. ര

Read More