Month: June 2025

‘രാരിച്ചനും പറയാനുണ്ട്’. ഏകപാത്ര നാടകം നെന്മാറയിൽ ഇന്ന് അരങ്ങേറും.

വാർദ്ധക്യത്തിൽ ഒറ്റപ്പെടലിന്റെ ഹൃദയനൊമ്പരനുമായി കഴിയുന്നവരുടെ കഥ‘രാരീച്ചനും പറയാനുണ്ട്’ എന്ന ഏകപാത്ര നാടകം നെന്മാറയിൽ അരങ്ങേറും. എം. ജെ. സാജുവാണ് നാല്പത്തിയഞ്ച് മിനിട്ട് ദൈർഘ്യമുള്ള നാടകം അവതരിപ്പിക്കുന്നത്. വൈഎംസിഎ നെന്മാറ, ഇടം സാംസ്ക്കാരിക സമിതി,കേളി സാംസ്ക്കാരിക സമിതി, നാടക്നെന്മാറ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രഥമ നാടകാവതരണം. പൊതുജനങ്ങൾക്ക് സൗജന്യമായി നെന്മാറ മന്ദത്തുള്ള ശ്രീ ലക്ഷ്മി ഹാളിലാണ് ഏകപാത്ര നാടകം അരങ്ങേറുന്നത്. കെ. ബാബു എംഎൽഎ ഇന്ന് വൈകിട്ട് 6. 30ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് […]

Read More

ട്രോളിംഗ് നിരോധനം മുതലെടുത്ത് കേരളത്തിലേക്ക് പഴകിയമീനുകള്‍ വ്യാപകമായി എത്തുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്നതാണ് ഇവ. ചൂര, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് ഫോർമാലിനടക്കമുള്ള രാസവസ്തുക്കള്‍ കലർത്തി എത്തുന്നത്.

കേരള തീരത്തെ മത്സ്യത്തിന്റെ നാലിലൊന്നുവിലയ്ക്ക് ലഭിക്കുന്ന മത്സ്യം കച്ചവടക്കാർ നാലിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. റോഡ് മാർഗമെത്തുന്നതിന്റെ രണ്ടിരട്ടി മത്സ്യം ട്രെയിൻവഴിയും എത്തുന്നുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് റെയില്‍വേസ്റ്റേഷനില്‍ പരിശോധന നടത്താൻ അധികാരമില്ലത്രെ.

Read More

തിരുവനന്തപുരം മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശി ഷെഫീന (33) ആണ് മരിച്ചത്.

സഹോദരൻ ഷംസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണന്തല മുക്കോലക്കലാണ് സംഭവം. മദ്യപിച്ചെത്തി സഹോദരിയെ മർദിക്കുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Read More