നെന്മാറ കരിമ്പാറ കൽച്ചാടി മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശിപ്പിച്ചു. അബ്രഹാം പുതുശ്ശേരിയുടെ 16 റബ്ബർ മരങ്ങളിലെ മഴമറയും ചിരട്ടകളും ചിരട്ടതാങ്ങുന്ന കമ്പികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മൂന്ന് റബ്ബർ മരങ്ങൾ കാട്ടാന തിരക്കിയതിനെ തുടർന്ന് ചരിഞ്ഞു. പണ്ടിക്കുടി എൽദോസിന്റെ 9 കമുകുകൾ നിരവധി കമുകിൻ തൈകൾ എന്നിവ നശിപ്പിച്ചു. കോപ്പം കുളമ്പ് സ്വദേശി മണിയുടെ ആറ് കമുകുകളും നശിപ്പിച്ചിട്ടുണ്ട്. രാത്രി മുഴുവൻ കൃഷിയിടത്തിൽ തലങ്ങും വിലങ്ങും നടന്ന് മിക്ക സ്ഥലങ്ങളും ചളിക്കുളം ആക്കിയിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടങ്ങളിലെ താമസക്കാർ […]
Read MoreMonth: June 2025
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…🚆 ജൂലൈ ഒന്നു മുതൽ ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധനവ്.
മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ AC ടിക്കറ്റിന് Km ന് ഒരു പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. AC ക്ലാസുകളുടെ ടിക്കറ്റ് നിരക്കിൽ Km 2 പൈസ വർധിക്കും. 500 Km വരെയുള്ള ഓർഡിനറി സെക്കൻഡ് ക്ലാസ് യാത്രകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. സബർബൻ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് ബാധകമല്ല.
Read Moreആലത്തൂർ ഗായത്രി പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണ്മാനില്ല!
കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവ് (21) ആണ് കാണാതായത്. തരൂർ തോണിപ്പാടം തടയണയിൽ കാൽവഴിക്കി പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് നാലിനോടാണ് സംഭവം. ആലത്തൂർ എസ് എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കാൽ വഴുതി തടയണയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് പുഴയിൽ അകപ്പെടുകയായിരുന്നു. ആലത്തൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.
Read Moreനെന്മാറയിൽ ഏകപാത്രനാടകം അരങ്ങേറി.👇
ജോജി തോമസ് വാർദ്ധക്യത്തിൻ്റെ ഒറ്റപെടലിൽ കഴിയുന്നവരുടെ കഥ പറയുന്ന രാരിച്ചനും പറയാനുണ്ട് ഏകപാത്ര നാടകം അരങ്ങേറി. ആദ്യാവതരണത്തിൻ്റെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. വൈഎംസിഎ നെന്മാറ യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. ജോയ് കാഞ്ഞിരത്തിൻ ചാലിൽ അധ്യക്ഷനായി. വൈഎംസിഎ ജില്ലാ സബ് റീജിയൻ ചെയർമാൻ ഷൈൻ, പുത്തൂർ രവി, ചേരാമംഗലം ചാമുണ്ണി, പ്രൊ. സുധാകരൻ, റോയ് കെ. പോൾ തുടങ്ങിയവർ സംസാരിച്ചു. രവി തൈക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ എം. ജെ. സാജുവാണ് അഭിനയിച്ചത്.വൈഎംസിഎ നെന്മാറ […]
Read Moreകരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന, കൃഷി നാശം തുടരുന്നു.. ഒരേ കൃഷിയിടത്തിൽ അഞ്ചാം തവണ👇
നെന്മാറ കരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന ഇറങ്ങി തെങ്ങിൻ തോട്ടത്തിൽ വ്യാപകനാശം വരുത്തി. മരുതഞ്ചേരി കുന്നുപറമ്പ് വീട്ടിൽ ഷാജഹാന്റെ പൂഞ്ചേരിയിലുള്ള കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രി കാട്ടാന ഇറങ്ങി അഞ്ചുതെങ്ങുകൾ നശിപ്പിച്ചു. കായ്ച്ചു തുടങ്ങിയ ഏഴോളം വർഷം പ്രായമുള്ള ഗംഗബോണ്ടം ഇനത്തിൽപ്പെട്ട അത്യുല്പാദനശേഷിയുള്ള തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകൾ കൂടാതെ ഇതേ കൃഷിയിടത്തിലുള്ള ഫലവൃക്ഷങ്ങൾ, കമുകിൻതൈകൾ, കമ്പിവേലി എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സുമാർ 35000 രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുമാസത്തിനിടെ ഈ കൃഷിയിടത്തിൽ അഞ്ചാം തവണയാണ് കാട്ടാനകൾ കൂട്ടമായും ഒറ്റയായും തെങ്ങുകൾ […]
Read More