Month: June 2025
കനത്ത മഴ: നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി! കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ.👇
കനത്ത മഴ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നെന്മാറ മേഖലയിൽ കനത്ത മഴപെയ്തു. പോത്തുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി 123 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. നടീൽ കഴിഞ്ഞ പാടശേഖരങ്ങൾ വെള്ളം കയറി നശിച്ചു. രണ്ടുദിവസമായി വെള്ളം മുങ്ങി നിന്ന നെൽപ്പാടങ്ങളിലെ നെൽച്ചെടികൾ ചീഞ്ഞുതുടങ്ങി. മരുതഞ്ചേരിയിൽ വരമ്പുകളിൽ പറിച്ചു സൂക്ഷിച്ച ഞാറ്റടികൾ പാടങ്ങൾ വെള്ളം മുങ്ങിയതിനെത്തുടർന്ന് ഒഴുകിപ്പോയി. തോടുകൾ കവിഞ്ഞൊഴുകിയും വരമ്പുകൾ പൊട്ടിയും വ്യാപക നാശം. തകർന്ന വരമ്പുകളും തോടുകളും […]
Read Moreആലത്തൂർ ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി.
കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നാലോടെ തരൂർ കരിങ്കുളങ്ങര തടയണയിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച പ്രണവ്.
Read Moreസംസ്ഥാനത്ത് ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം.
സംസ്ഥാനത്തെ സ്വകാര്യബസുകൾ ജൂലൈ എട്ടിന് പണിമുടക്കും. വിദ്യാർഥികളുടെ കണ്സഷന് നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകള്‍.
Read Moreലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട് …
‘വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാൽഅധ്യാപകർ ബാഗ് പരിശോധിക്കണം’ ബാലാവകാശ കമ്മിഷൻ നിലപാട് തള്ളി മുഖ്യമന്ത്രി.
Read More