Month: June 2025

ചവിട്ടിക്കയറാം.🚲 ഇന്ന് “ലോക സൈക്കിൾ ദിനം”

വട്ടത്തില്‍ ചവുട്ടിയാല്‍ നീളത്തില്‍ ഓടുന്ന സാധനമെന്തെന്ന് കടങ്കഥ ചോദിച്ചാലുടനെ ഉത്തരം എല്ലാവര്‍ക്കും അറിയാം. രണ്ട് ചക്രങ്ങളുള്ള നടുവില്‍ ചവുട്ടിയാല്‍ ഓടുന്ന സൈക്കിളിനുമുണ്ട് ആഘോഷിക്കാന്‍ ഒരു ദിനം അതിന്നാണ്.

Read More

ലോക ക്ഷീരദിനാചരണം.👇

ചിറ്റിലഞ്ചേരി കടമ്പിടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നടന്ന ലോക ക്ഷീര ദിനാചരണം മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് കെ.എസ്.ഷൈന്‍ അധ്യക്ഷനായി. സംഘം മുന്‍ പ്രസിഡന്റ് കെ.ഗംഗാധരന്‍, ഡയറക്ടര്‍മാരായ പി.ഇന്ദിര, ഗിരിജ സുരേന്ദ്രന്‍, ഉഷ സ്വാമിനാഥന്‍, വി. സുന്ദരി, സംഘം സെക്രട്ടറി എം.മുജീബ് റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Read More

തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷൻ്റേ താണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല!

പുരയിടത്തിൽ തേങ്ങയിടാൻ വന്ന ആളുകളാണ് അസ്ഥികൂടം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പോലീസിൽ പരാതി ലഭിച്ചി രുന്നു. ഇയാളുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും പരിശോധിക്കുന്നുണ്ട്.

Read More

തുടക്കം മാംഗല്യം തധു നാനെ നാ .. വധൂവരന്മാർക്കായി ഒരുക്കിയ കൂളറിനു മുൻപിൽ വരന്റെ കൂടെ വന്ന ചില പുരുഷന്മാർ ഇരുപ്പുറപ്പിച്ചു. ആ ഇരിപ്പിൽ അടിപിടി പിന്നെ വായുവിൽ കസേരകൾ ഏറ്.. ഉത്തരപ്രദേശിലാണ് സംഭവം.

വധൂവരന്മാർക്കായി ഒരുക്കിയ കൂളറിനു മുൻപിൽ വരൻ്റെ കൂടെ വന്ന ചില പുരുഷന്മാർ ഇരുപ്പുറപ്പിച്ചു. ആ ഇരിപ്പിടങ്ങൾ വധൂവരന്മാർക്കായി ഒരുക്കിയതാണെന്നും അവിടെ നിന്നും മാറിയിരിക്കണമെന്നും വധുവിന്റെ കൂട്ടർ വരന്റെ കൂട്ടരെ അറിയിച്ചു. എന്നാൽ അവിടെ നിന്നു മാറിയിരിക്കാൻ വരന്റെ കൂട്ടർ തയാറായില്ല. തുടർന്ന് പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരും വരന്റെ കൂട്ടരോടൊപ്പം ചേർന്ന് തർക്കം കൊഴിപ്പിച്ചു. തർക്കത്തിനിടയിൽ പരസ്പ‌രം പോർവിളി നടത്തിയ ഇരുകൂട്ടരും കല്യാണപ്പന്തലിൽ അലങ്കരിച്ച കസേരകളും പാത്രങ്ങളുമെടുത്ത് പരസ്‌പരം ഏറുതുടങ്ങി. അങ്ങനെ മാംഗല്യം തധു നാനെ നാ..😀

Read More

നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഇടവകദിനവും പൊതുസമ്മേളനവും.

ക്രിസ്തുരാജ ദേവാലയത്തിൽ ഇടവക ദിനവും പൊതുസമ്മേളനവും നടത്തി. വികാരി ജനറൽ മോൺ. റവ. ഫാ. ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി അധ്യക്ഷനായി. വിശുദ്ധ കുർബാനക്കു ശേഷം സമ്മാനദാനം, മുതിർന്നവരെ ആദരിക്കൽ, കലാപരിപാടികൾ തുടർന്ന് സ്നേഹ വിരുന്നും നടന്നു. സെന്റ്. റീത്താസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ബീഡ് (സിഎംസി), പാസ്റ്ററൽ കൗൺസിൽ അംഗം ജീസൻ പതിയാൻ, കെ. എഫ്. ആൻറണി, കൈകാരന്മാർ ടോമി ഒളശയിൽ, ഷാജി കളമ്പാടൻ തുടങ്ങിയവർ സംസാരിച്ചു.

Read More

ബംഗാളി സംഗീതത്തിന്റെ അകമ്പടിയിൽ നടീൽ ആരംഭിച്ചു.

മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയത് ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്. പോക്കറ്റിൽ മൊബൈലിൽ […]

Read More