RCB വിജയാഘോഷത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയായ കണ്ണൂർ സ്വദേശി ശിവലിംഗ്(17) . പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തു വരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം പ്രഖ്യാപിച്ചു.
Read MoreMonth: June 2025
ജനവാസമേഖലയിൽ വന്യമൃഗങ്ങളെത്തുന്നത് നിയന്ത്രിക്കാൻ പാലക്കാട് പ്രത്യേകയോഗം ചേർന്നു.
എ. പ്രഭാകരൻ എംഎൽഎ യുടെ നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ യോഗം ചേർന്നു. വൈദ്യുതവേലി സ്ഥാപിക്കൽ, അടിക്കാടുകൾ വെട്ടുക, കുളങ്ങൾ നിർമിക്കൽ, തേനീച്ചക്കൂട് നിർമിക്കുക തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ വഴി വന്യമൃഗങ്ങളെ തടയാനുള്ള മാർഗങ്ങൾ നടപ്പിലാക്കും.’വന്യജീവി സൗഹൃദ’ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്താനാണ് മലമ്പുഴ നിയോജകമണ്ഡലത്തിലെ എട്ടു ഗ്രാമപ്പഞ്ചായത്തുകളും തീരുമാനിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തുകളിൽ പോയി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ് അധ്യക്ഷനായി.
Read Moreഎനിക്ക് മുട്ടയൊന്നും വേണ്ട! ചിക്കൻ ‘ബിർണാണി’ മതി; അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്കരിച്ചതിൽ ശങ്കുവിന്റെ മറുപടി.
അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പഞ്ചസാരയുടേയും ഉപ്പിൻ്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്ക്കരിച്ചത് അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്ക്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയിൽ […]
Read More