Month: June 2025

കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി..

പിഎം കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെ കാര്‍ഷിക ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഡിജിറ്റല്‍ കാര്‍ഷിക വിവര സങ്കേതത്തില്‍ (അഗ്രി സ്റ്റാക്ക്) രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂലൈ 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാനങ്ങള്‍ വക മാറ്റി ചെലവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിന് പ്രതിവിധി ആയാണ് ഭാരതത്തില്‍ ഉടനീളം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സഹായം എത്തിക്കാന്‍ തുടങ്ങിയത്. ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതി സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. […]

Read More

പിൻ കോഡുകൾക്ക് വിട! ഇനി ഡിജിപിൻ.. കൃത്യമായ സ്ഥാനം കണ്ടെത്താൻ പുതിയ സംവിധാനം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്.

ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം […]

Read More

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും കൊടുമ്പ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പോളിടെക്നിക് ക്യാമ്പസിൽ ഔഷധസസ്യ ഉദ്യാനത്തിന് തുടക്കമായി.

പരിസ്ഥിതി സദസ്സ്, പച്ചതുരുത്ത് നിർമ്മാണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ധനരാജ് നിർവഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. നിർമ്മല, സി. ചന്ദ്രൻ, എം. മോഹൻദാസ്, അസിസ്റ്റൻറ് സെക്രട്ടറി കെ. ആർ. മുരുകേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, പോളിടെക്നിക് സൂപ്രണ്ട് എം. പി. സുരേഷ്, പി. യു. വൈശാഖ്, സിഡിഎസ് ചെയർപേഴ്സൺ […]

Read More